Flash News

ന്യൂയോര്‍ക്കില്‍ ഐ.എന്‍.ഒ.സിയുടെ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 31-ന്

January 16, 2016 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

inociന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ നടത്തുന്നു. ജനുവരി 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് Asbury Methodist Church ഹാളില്‍ ( 167 Scarsdale Road,Tuckahoe NY) വെച്ചാണ് ആഘോഷ ചടങ്ങുകള്‍ നടക്കുക.

ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റും, കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും, കേരള ഗവണ്‍മെന്റ് പ്ലീഡറുമായ ലാലി വിന്‍സെന്റ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ബെന്നി ബെഹനാന്‍, എം.എല്‍.എ. പങ്കെടുക്കും .

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ സമ്മേളനത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു. ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി എബ്രഹാം, സാമുഹ്യ സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കും.

എല്ലാ കോണ്‍ഗ്രസ് അനുഭാവികളേയും ഒരു കുടക്കീഴില്‍  കൊണ്ടുവരാനും, അവര്‍ക്ക് ഒരുമിക്കുവാനും ഉള്ള വേദി കുടിയാണ് ഈ പൊതുസമ്മേളനം. ദേശസ്‌നേഹത്തിന്റെ അലയടികള്‍ ഉണരുന്ന കലാപരിപാടികളിലേക്കും, ഡിന്നറിലേക്കും ന്യൂയോര്‍ക്കിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അനുഭാവികളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റുമാരായ വര്‍ഗീസ് രാജന്‍, ലൈസി അലക്‌സ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് ചാക്കോ, ജോയിന്റ് ട്രഷറര്‍എബ്രഹാം പുത്തന്‍ശേരില്‍, ഷാജി ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി ഈ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കൂടാതെ കുര്യന്‍ പോള്‍, രാജന്‍ ടി ജേക്കബ്, പൗലോസ് വര്‍ക്കി , തോമസ് ജോണ്‍, ആന്റോ വര്‍ക്കി, ലിജോ ജോണ്‍, ജോണ്‍ കെ. മാത്യു (ബോബി) തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് ഇട്ടന്‍ (9145641702) , റവ. ഡോ. വര്‍ഗീസ് എബ്രഹാം (നാഷണല്‍ ജോയിന്റ് ട്രഷറര്‍ – 914 584 1188 ), റിജിയണല്‍ വൈസ് പ്രസിഡന്റ് ചാക്കോ കൊയികലെത്തു (516712 7258 ), റിജിയണല്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് നായര്‍ (9148261677 ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top