ആമിര്‍ ഖാന് ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സുബ്രമണ്യന്‍ സ്വാമി

subramanyaന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്താന്റെ രഹസ്യാന്വേഷണ സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആമിര്‍ ഖാന്റെ ചിത്രമായ ‘പി.കെ’യുടെ പ്രചാരണത്തിന് പാകിസ്താനില്‍ ഐ.എസ്.ഐയുടെ സഹായം തേടിയെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിച്ചു. ‘ആമിര്‍ ഖാന്‍ എന്തുപറയുന്നു എന്നതിന് ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. ഇക്കാര്യം തനിക്ക് അറിയാവുന്നതാണ്.

ഈ ആരോപണം സംബന്ധിച്ച് അയാളിതുവരെ വിശദീകരണംപോലും നല്‍കിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു’. രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച ആമിര്‍ ഖാനെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മാറ്റിയിരുന്നു. കൂടാതെ നിരവധി ബി.ജെ.പി നേതാക്കളും ഇദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment