മിഷിഗണില്‍ ഗ്യാസിന്റെ വില ഗ്യാലന് .77 സെന്റ്!

Gasമിഷിഗണ്‍: മിഷിഗണിലെ ഹംഗ്‌ടണ്‍ ലേക്കിന് സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില വെറും 77 സെന്റ്!.

തൊട്ടടുത്ത രണ്ട് ഗ്യാസ് സ്റ്റേഷനുകളില്‍ 95 സെന്റിനാണ് ഒരു ഗ്യാലന്‍ ഗ്യാസ് വില്‍ക്കുന്നത്. വെസ്റ്റ് ലേക്ക് സിറ്റി സിറ്റിഗോ ഗ്യാസ് സ്റ്റേഷനിലേക്ക് ഗ്യാസ് വാങ്ങാന്‍ വരുന്ന വാഹനങ്ങളുടെ തിരക്ക് വര്‍ദ്ദിച്ചു വരുന്നു.

അന്തര്‍‌ദേശീയ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 28 ഡോളര്‍ എത്തിയതും, ഇറാനെതിരെയുള്ള ഉപരോധം നീക്കിയതും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റിഅയക്കുവാന്‍ കഴിഞ്ഞതുമാണ് വില കുറയുവാന്‍ കാരണമായത്.

ഒക്കലഹോമയില്‍ 1.57 സെന്റും, മിസ്സോറി 1.63, അലബാമ 1.66, ടെക്സസ്സ് 1.68 എന്നിങ്ങനെയാണ് ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില.

ദേശീയ തലത്തില്‍ ഉടനെ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില ശരാശരി 1 ഡോളറായി താഴുമെന്നാണ് ഗ്യാസ് ബഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment