ഏതു തരത്തിലുള്ള ബന്ധമാണ് ബിജെപിയുമായി ഉള്ളതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് പിണറായി

pinarayiകണ്ണൂര്‍: ഏതു തരത്തിലുള്ള ബന്ധമാണ് ബി ജെ പിയുമായി ഉള്ളതെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാർച്ചിന്‍റെ ഭാഗമായി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും എസ് എൻ ഡി പിയുടെ കൊടി താഴെ വെച്ച് ഇരുവരും സംഘപരിവാര്‍ കൊടിയേന്തുകയാണ് ചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു.

ആർ എസ് എസിന്‍റെ പണം ഉപയോഗിച്ചാണ് ബി ഡി ജെ എസ് രൂപീകരിച്ചത്. വെള്ളാപ്പള്ളിയുടെ നിലപാടും ഗുരുവിന്‍റെ നിലപാടും ചേർന്ന് പോകില്ല. വർഗീയ ചേരിതിരിവിനാണ് ആർ എസ് എസ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. തുഷാറിന് കേന്ദ്ര മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment