സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
January 18, 2016 , സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിന് ചൊവ്വാഴ്ച തലസ്ഥാനത്ത് തിരിതെളിയും. വൈകുന്നേരം അഞ്ചിന് മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംവിധായകന് ജയരാജ് മുഖ്യാതിഥിയാവും.
232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ 19 വേദികളില്‍ മാറ്റുരക്കും. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനൊപ്പം കലാകിരീടം പങ്കിട്ട പാലക്കാട്ടുനിന്ന് സ്വര്‍ണക്കപ്പ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. ഉദ്ഘാടനത്തിനു മുന്നോടിയായ സാംസ്കാരിക ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് സംസ്കൃത കോളജില്‍ നിന്നാരംഭിക്കും. ഘോഷയാത്ര മുഖ്യവേദിയിലത്തെുന്നതോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവും. ആറുവര്‍ഷത്തെ ഇടവേളക്കുശേഷം, ആറാമത് തവണയാണ് തിരുവനന്തപുരത്ത് കലോത്സവം എത്തുന്നത്.
പുത്തരിക്കണ്ടത്ത് തയാറാക്കിയ മുഖ്യവേദിയായ ചിലങ്കയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, കെ.എസ്. ശബരീനാഥന് എം.എല്‍.എ, ഡി.പി.ഐ. എം.എസ്. ജയ, വിവിധ സംഘാടകസമിതി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
10 ദിവസംകൊണ്ടാണ് മുഖ്യവേദിയുടെ പണി തീര്‍ത്തത്. 66 തൂണുകളിലായി 7000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് പ്രധാനവേദി. തൃശൂര്‍ ചെറുതുരുത്തി സ്വദേശി ഉമ്മര്‍ പടപ്പിന്െറ നേതൃത്വത്തില്‍ 100ഓളം തൊഴിലാളികള്‍ രാവും പകലും അധ്വാനിച്ചാണ് കൂറ്റന്‍ വേദി നിര്‍മിച്ച് സംഘാടകര്‍ക്ക് കൈമാറിയത്. അലങ്കാരപ്പണികള്ക്കൊപ്പം കേരളത്തിന്‍െറ കലാസാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്ന കട്ടൗട്ടുകളും നവോത്ഥാന നായകന്മാരുടെയും കലാ-ശാസ്ത്രസാഹിത്യ രാഷ്ട്രീയ പ്രതിഭകളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്താണ് ചിലങ്ക ഒരുക്കിയിരിക്കുന്നത്.

Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.
നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കാമുകനും ഓട്ടോ ഡ്രൈവറും പിടിയില്‍
പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ എ. വിന്‍സെന്റ് അന്തരിച്ചു
തോട്ടം തൊഴിലാളി സമരം: സര്‍ക്കാര്‍ തോട്ടമുടമകള്ക്കൊപ്പം, പരിഹാരം നീണ്ടുപോകുന്നു, തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നു
വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍
മമ്പുറം തങ്ങളുടെ സംഭാവന ചരിത്രം തമസ്കരിക്കുന്നു -കെ.കെ.എന്‍. കുറുപ്പ്
മന്ത്രി മുനീര്‍ സഞ്ചരിച്ചത് ഔദ്യോഗിക വാഹനത്തിലല്ല, പ്രവാസി വ്യവസായിയുടെ ആഡംബര കാറില്‍
ആറന്മുള വിമാനത്താവളം കേരളത്തിനാവശ്യമില്ല: കെ. മുരളീധരന്
കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം 20ന്, ഒരുക്കം പൂര്‍ത്തിയായി
കൊല്ലം പ്രവാസി അസോസിയേഷന് വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്ക്കുകള്‍ കൈമാറി
ജീവിത ലക്ഷ്യത്തെകുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഗുരുദേവ ദര്‍ശനങ്ങള്‍ അക്ഷയനിധിയെന്ന് ശ്രീമദ് ശാരദാനന്ദ സ്വാമിജി
ജേക്കബ് തോമസിന്‍െറ രാജി സ്വീകരിക്കില്ല, കത്ത് പിണറായിയുടെ ഒത്താശയോടെ, ലക്ഷ്യം സ്ഥാനം ഉറപ്പിക്കല്‍; അന്തിമ തീരുമാനം പിണറായി എടുക്കും
ഹൈദരാലി വധം: നാല് പ്രതികള്‍ കുറ്റക്കാര്‍; കൊലപ്പെടുത്തിയത് കാര്‍ തട്ടിയെടുക്കാന്‍, മൃതദേഹം കത്തിച്ച് വഴിയരികയില്‍ ഉപേക്ഷിച്ചു
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി
തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു; ശിഷ്ട ജീവിതം ആധ്യാത്മിക, സാമൂഹിക സേവനത്തിന്
മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ പാലക്കാട് സബ് ജില്ലാ മത്സര വിജയികള്‍
ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുന്നു; പരിസ്ഥി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രം അനുമതി നല്കി
എണ്ണവില ബാരലിന് 28 ഡോളറായി ഇടിഞ്ഞു
Leave a Reply