ഡാളസില്‍ ‘ ടാക്സ് സെമിനാര്‍ 2016’ ജനുവരി 23 ശനിയാഴ്ച

2015-tax-seminarഡാളസ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ടാക്സ് സെമിനാര്‍ 2016’ ജനുവരി 23 ശനിയാഴ്ച ഉച്ച തിരിഞ്ഞു 3:30 മുതല്‍ 5:00 മണി വരെ ഗാര്‍ലാന്‍ഡ്‌ ബ്രോഡ്‌വേയിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്റര്‍ ഹാളില്‍ വെച്ച് നടക്കുന്നതാണ്. മുഖ്യ പ്രഭാഷണം നടത്തുന്നത് ഹരി പിള്ള CPA (Former IRS Auditor) ആണ്.

സെമിനാറിന്റെ രണ്ടാം പകുതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ‘ടാക്സ് സെമിനാര്‍ 2016’ ലേക്ക് സ്വാഗതം ചെയുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു എബ്രഹാം 214 929 3570, റോയ് കൊടുവത്ത് 972 569 7165.

Print Friendly, PDF & Email

Leave a Comment