മാതൃഭൂമി ടിവി സി.ഇ.ഒ മോഹന്‍ നായര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ് സ്വീകരണം നല്‍കി

Press Club 004ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക്: മാത്രുഭൂമിയുടെ കപ്പ ടി.വി. സി.ഇ.ഒ മോഹന്‍ നായര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസില്‍ സ്വീകരണം നല്‍കി.

പത്രപ്രവര്‍ത്തകനായും മാനേജ്‌മെന്റ് തലത്തിലും പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചിലരിലൊരാളാണു മോഹന്‍ നായര്‍. മുംബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലും ഇക്കണോമിക് ടൈംസിലും പത്രാധിപ സമിതി അംഗമായിരുന്ന മോഹന്‍ നായര്‍ 1999-ല്‍ ഏഷ്യാനെറ്റില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീലങ്കയില്‍ മഹാരാജാ ടി.വിയുടെ മേധാവിയായി. ടെലിവിഷന്‍ രംഗത്തേക്കു മാത്രുഭൂമി വന്നപ്പോള്‍ അദ്ദേഹത്തെ അതിന്റെ മേധാവിയായി നിയമിക്കുകയായിരുന്നു. ഏഷ്യാനെറ്റില്‍ പുതുമയാര്‍ന്ന പല പ്രോഗ്രാമുകളും ആവിഷകരിച്ചത് മോഹന്‍ നായരാണു.

ടി.വി രംഗത്തു മാത്രുഭൂമി വൈകി വന്നതിനാല്‍ കടുത്ത മത്സരത്തെയാണു നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മികവുറ്റ പരിപാടികളിലൂടെ മറ്റു ചാനലുകള്‍ക്കൊപ്പമെത്താന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു എന്നതാണു തങ്ങളുടെ നേട്ടം. കപ്പ ടി.വി. മ്യൂസിക്ക് ചാനലാണ്.. വലിയ പ്രതികരണമാണു അതിനു ലഭിക്കുന്നത്. തൈക്കുടം പോലെയുള്ള ബാന്‍ഡുകള്‍ ഒറ്റ പരിപാടിയിലൂടെ തന്നെ ആഗോള പ്രശസ്തരായി മാറുന്നു.

കപ്പ എന്നാല്‍ തിന്നുന്ന കപ്പ തന്നെ ! 24 മണിക്കൂര്‍ ന്യുസ് ചാനല്‍ എന്നത് ഒരു കാലത്തു ആലോചിക്കാന്‍ പോലും പറ്റാത്തതായിരുന്നു. അത്രയും നേരം എന്തു കാണിക്കും ആരു കാണും എന്നൊക്കെയായിരുന്നു സംശയം. ഇന്ന് പല ന്യൂസ് ചാനലുകള്‍ വന്നു. എല്ലാറ്റിനും പ്രേക്ഷകരെ ലഭിക്കുന്നു. പ്രേക്ഷകര്‍ വിഭജിക്കപ്പെട്ടു പോകുന്ന അവസ്ഥ ഇല്ലാതില്ലതാനും.

പത്രങ്ങള്‍ കെരളത്തില്‍ ഇപ്പോള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. ഏതാനും വര്‍ഷം കഴിയുമ്പോള്‍ അതു മാറുമെന്നുറപ്പ്. പുതിയ തലമുറക്കു പരമ്പരാഗത വാര്‍ത്തകളോടൊന്നും താല്പര്യമില്ലെന്നതാണു സ്ഥിതി.

പ്രസ് ക്ലബ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍ സ്വാഗതം പറഞ്ഞു. ടാജ് മാത്യു, ജോസ് കാടാപ്പുറം, ഷോളി കുമ്പിളുവേലി, ജോസ് ഏബ്രഹാം, ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സണ്ണി പൗലോസ് നന്ദി പറഞ്ഞു.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പുത്രിയുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്.

Print Friendly, PDF & Email

Related News

Leave a Comment