ഭാരത്‌ ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍

Untitledന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത്‌ ബോട്ട് ക്ലബ്ബിന്റെ 2016-ലെ ഭാരവാഹികള്‍ ജനുവരി 15 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മണിക്ക് ഫ്ലോറല്‍ പാര്‍ക്കിലുള്ള കേരള കിച്ചനില്‍ വച്ച് 2015-ലെ പ്രസിഡന്റ് സജി താമരവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് അധികാര ചുമതല ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം വളരെയധികം നേട്ടങ്ങള്‍ കൊയ്യാന്‍ ഭാരത്‌ ബോട്ട് ക്ലബ്ബിനു കഴിഞ്ഞുവെന്നുള്ളതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു സജി താമരവേലി പറഞ്ഞു.

ഭാരത്‌ ബോട്ട് ക്ലബ്ബിന്റെ 2016-ലെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മുന്‍ ഭാരവാഹികളില്‍ നിന്ന് അധികാരമേറ്റു.

പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, വൈസ് പ്രസിഡന്റ് എബ്രഹാം തോമസ്‌, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ജോയിന്റ് സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, വൈസ് ക്യപ്റ്റന്‍ ഡേവിഡ് മോഹന്‍, ടീം മാനേജര്‍ അലക്സ് തോമസ്‌, ഓഡിറ്റര്‍മാരായി വിശാല്‍ വിജയന്‍, ജ്യോ എബ്രഹാം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരായി ജയപ്രകാശ് നായര്‍, ബിമല്‍ സെന്‍ എന്നിവരാണ്‌ ചുമതലയേറ്റത്‌. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി കെ. ജി. ജനാര്‍ദ്ദനന്‍ സേവനം അനുഷ്ഠിക്കും. ട്രസ്റ്റീ ബോര്‍ഡിലേക്ക് സജി താമരവേലിയെ തെരഞ്ഞെടുക്കുകയുണ്ടായി.

അധികാരമേറ്റുകൊണ്ട് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ടീം മാനേജര്‍ അലക്സ് തോമസ്‌, രക്ഷാധികാരി കൂടിയായ പ്രൊഫ. ജോസഫ് ചെറുവേലി എന്നിവര്‍ സംസാരിച്ചു.

bbc_1

Print Friendly, PDF & Email

Leave a Comment