Flash News

കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

January 18, 2016 , സ്വന്തം ലേഖകന്‍

kalolsaam logoതിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സസവത്തിന് അനന്തപുരിയില്‍ തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തലസ്ഥാന നഗരിയിലെത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തെ പുതുമകളിലൂടെ വരവേല്‍ക്കാനൊരുങ്ങുകയാണ് സംഘാടകര്‍. അനന്തപുരിയുടെ തനതു കലാരൂപങ്ങളോടൊപ്പം തെയ്യവും തിറയും പഞ്ചാരിമേളവും സാസ്കാരിക ഘോഷയാത്രക്ക് പ്രഭയേറ്റും. നാളെ രാവിലെ 9.30 ന് പുത്തരിക്കണ്ടം മൈതാനത്ത് ഡിപിഐ എം.എസ് ജയ പതാക ഉയര്‍ത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു തുടക്കമാവും.

ഉച്ചക്ക് 2.30 ന് സംസ്കൃത കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രക്ക് ഡിജിപി ടി.പി സെന്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. അഞ്ച് മണിയോടെ ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിച്ചേരും. ആറായിരത്തോളം വിദ്യര്‍ത്ഥികളാ് ഈ ഘോഷയാത്രയില്‍ അണിനിരക്കുന്നത്. പലവിധത്തിലുള്ള നിശ്ചലദൃശളും കലാരൂപങ്ങളും നഗരവീഥിയെ വര്‍ണാഭമാക്കും.തുടര്‍ന്നു പ്രധാനവേദിയില്‍ ഉദ്ഘാടന സമ്മേളനം നടക്കും.

സംവിധായകന്‍ ജയരാജ് മുഖ്യാതിധിയാകും, മന്ത്രിമാരുടെയും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കുന്നതോടെ വേദികള്‍ സജീവമാകും.9 വേദികളിലായി 232 ഇനങ്ങളിലാണ് മത്സരങ്ങള്‍.

പതിവില്‍ നിന്നു വ്യത്യസ്തമായി സ്വാഗതഗാനത്തിനൊപ്പം പാട്ടിന്‍റെ വരികള്‍ക്കനുസരിച്ചു നൃത്താവിഷ്ക്കാരവും ഇത്തവണ കലോത്സവത്തിന്‍റെ മാറ്റുകൂട്ടും, സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി എത്തുന്ന മത്സരാര്‍ധികളുടെ താമസസൗകര്യം ഓണ്‍ലൈനിലൂടെയാണ് സജ്ജമാക്കിയിരിക്കുന്നത്.

വേദികളിലെ കാഴ്ചകള്‍ തല്‍സമയം വീക്ഷിക്കാനുള്ള മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനുമുണ്ട്. 56 അധ്യാപകര്‍ ചേര്‍ന്നാണ് 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനം ആലപിക്കുന്നത്. സ്വാഗതഗാനത്തോടൊപ്പം കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം നിറഞ്ഞ കാഴ്ചകളുമായി 56 നര്‍ത്തകരും വേദിയിലെത്തും. സംഗീതത്തിനും അകമ്പടിയായി കേരളത്തിന്‍റെ തനതുകലകളും അരങ്ങിലെത്തും. ആര്യാംബിക എന്ന അധ്യാപികയാണു സ്വാഗതഗാനത്തിനു നേതൃത്വം നല്‍കുന്നത്. പ്രമുഖ ഹിന്ദുസ്ഥാന സംഗീതജ്ഞനും ചലച്ചിത്ര സംഗീതസംവിധായകനുമായ രമേശ് നാരായണനാണു സ്വാഗതഗാനത്തിന്‍റെ സംഗീതസംവിധായകന്‍. മധു സമുദ്രയും സജിയുമാണു കൊറിയോഗ്രാഫര്‍മാര്‍. 55 കലോത്സവങ്ങളുടെ ചരിത്രവും പാട്ടിലൂടെയും നൃത്തത്തിലൂടെയും പറയുന്നുണ്ട്. എല്ലാ വേദികളിലും മത്സരാര്‍ഥികളുടെ സഹായത്തിനായി കുട്ടിപൊലീസുമുണ്ടാവും.

സംസ്കൃതോത്സവം മണക്കാട് ഗവണ്‍മെന്‍റ് വിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലും അറബിക് കലോത്സവം ഗവണ്‍മെന്‍റ് മോഡല്‍ എസ് എന്‍വിഎച്ച്എസ്എസിലുമാണ് നടക്കുന്നത്.
അറബിക് സെമിനാര്‍, സംസ്കൃതം സെമിനാര്‍ എന്നിവ യഥാക്രമം 21, 22 തീയതികളില്‍ നടക്കും. നാടക മത്സരം സെന്‍റ് ജോസഫ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. സമാപന ദിവസം ഉച്ചക്ക് രണ്ടിന് അവസാനിക്കത്തക്ക തരത്തില്‍ ആറ് മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 89 മത്സരങ്ങളും എച്ച് എസ് സംസ്കൃതോത്സവത്തില്‍ 19, എച്ച് എസ് അറബിക് കലോത്സവത്തില്‍ 19, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 മത്സരങ്ങളുമാണുള്ളത്. രചനാ മത്സരങ്ങള്‍ എസ്എംവി മോഡല്‍ എച്ച് എസ് എസിലായി 20, 21, 22, 24 തീയതികളിലായി നടക്കും. കൂടാതെ, നയനാര്‍ പാര്‍ക്കില്‍ എക്സിബിഷനും 20 മുതല്‍ 24 വരെ ഗാന്ധിപാര്‍ക്കില്‍ സാംസ്കാരിക സായാഹ്നവും നടത്തും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കിയ പ്രത്യേക പാനലില്‍ ഉള്‍പ്പെട്ട വിധികര്‍ത്താക്കളാണ് മത്സരം വിലയിരുത്തുന്നത്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top