ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരളയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ അറുപത്തേഴാമത് റിപ്പബ്ലിക്
ദിനാഘോഷം വിപുലമായ രീതിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്നു. നാഷണല്‍
കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രസ്റ്റി ബോര്‍ഡിന്റെ സംയുക്ത സമ്മേളനത്തിലാണ് വിപുലമായ
ആഘോഷങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്.
ഇതാദ്യമായാണ് ഐ.എന്‍.ഒ.സി കേരള അഞ്ച് സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷം
സംഘടിപ്പിക്കുന്നതും, കേരളത്തില്‍ നിന്ന് കെ.പി.സി.സി ഔദ്യോഗിക പ്രതിനിധിയെ
അയയ്ക്കുന്നതും.
കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ നിര്‍ദേശ പ്രകാരം വൈസ് പ്രസിഡന്റ്
അഡ്വ. ലാലി വിന്‍സെന്റ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേരളത്തില്‍ നിന്നും
ജനുവരി 24-ന് അമേരിക്കയില്‍ എത്തിച്ചേരുന്നതും, ഫെബ്രുവരി ഏഴുവരെ അമേരിക്ക
സന്ദര്‍ശിക്കുന്നതുമാണ്.
ഐ.എന്‍.ഒ.സിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക സംഘടനയായ
ഐ.എന്‍.ഒ.സി യു.എസ്.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ഒ.സി കേരള മികച്ചതും,
ചിട്ടയായും ഉജ്വല വളര്‍ച്ച നേടിയതുമായ ചാപ്റ്ററെന്ന നിലയില്‍ അവാര്‍ഡ്
നേടിയെന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. എട്ട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
കേരള ചാപ്റ്റര്‍ കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ജോബി ജോര്‍ജ് ദേശീയ പ്രസിഡന്റായും, കളത്തില്‍ വര്‍ഗീസ് ചെയര്മാന്, ട്രസ്റ്റി ബോര്‍ഡ്
ചെയര്മാന് ചാക്കോട്ട് രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍
സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്,
ട്രഷറര്‍ സജി ഏബ്രഹാം, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് അറ്റോര്‍ണി ജോസ് കുന്നേല്‍
തുടങ്ങി 26 പേര് അടങ്ങുന്ന കമ്മിറ്റിയില്‍ ചാപ്റ്റര്‍ പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു.
2015-ല്‍ ഷിക്കാഗോയില്‍ നടന്ന പ്രഥമ ദേശീയ കണ്വന്ഷന് ചരിത്ര വിജയം നേടിയതും
സംഘടനയുടെ കരുത്ത് വിളിച്ചറിയിച്ചു.
അഡ്വ. ലാലി വിന്‍സെന്റ് കേരള ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറും, സംസ്ഥാന
മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി. അംഗം, ദേശീയ മഹിളാ കോണ്‍ഗ്രസ്
ഭാരവാഹി, ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് തുടങ്ങി വിവിധ നിലകളിലെ സജീവ
സാന്നിധ്യമാണ്.
ജനുവരി 26-ന് ഫ്ളോറിഡയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലും, 29-ന് ഷിക്കാഗോയില്‍
നടക്കുന്ന സമ്മേളനത്തിലും, 30-ന് ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സമ്മേളനം, 31- ന്
ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തിലും, ഫെബ്രുവരി 6-ന് ഡാളസില്‍ നടക്കുന്ന സമ്മേളനങ്ങളിലും
ലാലി വിന്‍സെന്റിനെ കൂടാതെ ദേശീയ നേതാക്കളും പങ്കെടുക്കും.
ന്യൂയോര്‍ക്കില്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ നേതൃത്വത്തിലും ഫ്ളോറിഡയില്‍ ഫ്രാന്‍സീസ് അസീസി
(പ്രസിഡന്റ്) നേതൃത്വത്തിലും, ഷിക്കാഗോയില്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലും,
ഫിലാഡല്‍ഫിയയില്‍ പ്രസിഡന്റ് കുര്യന് രാജന്റെ നേതൃത്വത്തിലും, ഡാളസില്‍ പ്രസിഡന്റ് ജോസഫ്
ഏബ്രഹാമിന്റേയും, റീജിണല്‍ വൈസ് പ്രസിഡന്റ് ബോബന് കൊടുവത്തിന്റേയും നേതൃത്വത്തിലാണ്
ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply