ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കരിമഷിപ്രയോഗം നടത്തിയ ഭാവ്ന അറോറയെ മെട്രോപൊളിറ്റന്‍ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നറിയാന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ് അവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ഐ.പി.സി 186, 353 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെയ്ത കുറ്റം ഗൗരവമുള്ളതല്ലന്നും സ്ത്രീയായതുകൊണ്ട് ജാമ്യം അര്‍ഹിക്കുന്നുവെന്നുമുള്ള യുവതിയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി.
അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതി വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ ഞായറാഴ്ച ഛത്രാസല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആം ആദ്മി സേനയുടെ പഞ്ചാബ് ഘടകത്തിലെ അംഗമെന്ന് അവകാശപ്പെട്ട യുവതി കെജ്രിവാളിനെതിരെ മഷിപ്രയോഗം നടത്തിയത്. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവരില്‍ ചിലര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാര്‍ട്ടിയാണ് ആം ആദ്മി സേന.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply