ഗുരുവായൂര്‍: ആനകളെ ഇതര ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് പുറത്തേക്കയക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നാട്ടാനകളുടെ പരിപാലനം സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ദേവസ്വത്തിന്റെ ആനകളെ കുറച്ചു മാസങ്ങളായി മറ്റ് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകള്‍ക്ക് അയച്ചിരുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ആനകളെ എഴുന്നള്ളിച്ചിരുന്നത്.
ഈ മാസം 24 മുതല്‍ ആനകളെ പുറത്തേക്കയക്കാനാണ് തീരുമാനം. ആനകളുടെ ഏക്കത്തുക വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പത്മനാഭനെ 120 കിലോമീറ്റര്‍ പരിധിയിലുള്ള എഴുന്നള്ളിപ്പുകള്‍ക്ക് മാത്രമെ നല്‍കൂ. യോഗത്തില്‍ ദേവസ്വം കമീഷണര്‍ കെ.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply