- Malayalam Daily News - https://www.malayalamdailynews.com -

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ചക്കിടെ യുവതി അറസ്റ്റില്‍

arrested-logo1_5 [1]ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ഭക്തരുടെ ആഭരണങ്ങളും പണവും കവരുന്നതിനിടെ യുവതി അറസ്റ്റില്‍. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ആമേട ക്ഷേത്രത്തിന് സമീപം എട്ടുതൈക്കല്‍ വീട്ടില്‍ രേണുക ദേവിയെയാണ് (26) ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപത്ത് ദര്‍ശനത്തിനായി വരിയില്‍ നില്‍ക്കുന്ന ഭക്തയുടെ ബാഗ് രേണുകാദേവി തുറക്കുന്നതു കണ്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

സ്റ്റേഷനില്‍ കൊണ്ടുവന്ന് ബാഗ് പരിശോധിച്ചപ്പോള്‍ രേണുകദേവിയുടെ കൈവശമുള്ള ബാഗില്‍ നാല് പഴ്സുകള്‍ കണ്ടത്തെി. പഴ്സുകളില്‍ നിന്നും ബാഗില്‍ നിന്നുമായി 20,000 ഓളം രൂപയും ഒരു പവന്‍ സ്വര്‍ണ മാലയും വെള്ളികൊണ്ടുള്ള ആഭരണവും കണ്ടെടുത്തു.

പോര്‍ക്കുളം സ്വദേശി പയ്യപ്പാട്ട് സുജിത്തിന്റെ ഭാര്യ ജിഷിയുടേതായിരുന്നു മാല. വെള്ളിയാഭരണവും 2000 രൂപയും പാലക്കാട് കോട്ടായി സ്വദേശി സുബ്രഹ്മണ്യന്റെതായിരുന്നു. ഇവരുടെ പണവും ആഭരണവും ഞായറാഴ്ച ക്ഷേത്രത്തില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]