ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.

guruvayoor-templeഗുരുവായൂര്‍: ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് കെ. ശ്രീധര്‍റാവു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പ്രതീകാത്മകമായി നടയിരുത്തി. തിങ്കളാഴ്ച രാവിലെ ശീവേലിക്ക് ശേഷം കൊടിമരച്ചുവട്ടിലായിരുന്നു ചടങ്ങ്. മേല്‍ശാന്തി കവപ്രമാറത്ത് നാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. കൊമ്പന്‍ കേശവന്‍കുട്ടിയെയാണ് ചടങ്ങിന് നിയോഗിച്ചത്.

പുതിയ ആനയെ നടയിരുത്താതെ ദേവസ്വത്തിലെ നിലവിലെ ഏതെങ്കിലും ആനയെ ഉപയോഗിച്ച് നടയിരുത്തല്‍ നടത്തുകയാണ് പ്രതീകാത്മക നടയിരുത്തലില്‍ ചെയ്യുന്നത്. ഇതിനായി ഏഴ് ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചു.

Print Friendly, PDF & Email

Leave a Comment