പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വയനാട് മാനന്തവാടി സ്വദേശിയായ യുവാവിനെ ഐ.ബി കസ്റ്റഡിയിലെടുത്തു. പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശിയായ ദിനേശന് എന്ന റിയാസാണ് (35) പിടിയിലായത്. ഇയാള്‍ക്ക് റഷീദ് എന്നും പേരുണ്ട്. തോട്ടംതൊഴിലാളിയായ പരേതനായ അടുക്കത്ത് കളിയൂര് കുട്ടിയുടെയും ലക്ഷ്മിയുടെയും മൂത്തമകനാണ്.
പത്താന്‍കോട്ടിന് സമീപം മുസാഫിറിലെ ലോഡ്ജില്‍ നിന്ന് മുറാദാബാദ് എന്‍.ഐ.എ പ്രത്യേക ടീമാണ് കസ്റ്റഡിയിലെടുത്തത്. ഭീകരാക്രമണം നടന്ന ദിവസം സമീപപ്രദേശങ്ങളിലെ ലോഡ്ജുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അന്ന് മറ്റ് അഞ്ചുപേരോടൊപ്പം ഇയാളും ലോഡ്ജില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പാകിസ്താനിലേക്ക് നിരവധിതവണ റിയാസിന്റെ ഫോണില്‍നിന്ന് കോളുകള്‍ പോയതായി കണ്ടത്തെിയിട്ടുണ്ട്.15 വര്‍ഷംമുമ്പ് സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട് ദിനേശന് പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങുകയും പിന്നീട് സൗദി അറേബ്യയിലേക്ക് പോവുകയുമായിരുന്നു. ഇതിനുശേഷമാണ് മതംമാറി റിയാസ് എന്ന പേര് സ്വീകരിച്ചത്.
സംഭവമറിഞ്ഞതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഒന്നുമറിയില്ലന്നും കുടുംബവുമായി ബന്ധമില്ലാത്ത ആള് അറസ്റ്റിലായതില്‍ പരിഭവമില്ലന്നും കുടുംബം നശിപ്പിക്കരുതെന്നുമായിരുന്നു പ്രതികരണം. കേരളാ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം വീട്ടിലത്തെി വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. എന്‍.ഐ.എ പ്രത്യേക ടീമും എത്തി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply