എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
January 19, 2016 , ബെന്നി പരിമണം

എന്റെ ഏകാന്ത പുലരികളില്‍ എന്നില്‍ നീ ചിരി പടര്‍ത്തി..
ഉച്ചകളില്‍ തളര്‍ച്ചക്ക്, തകര്‍ച്ചക്ക് കൂട്ടായ് നീ എത്തി
സന്ധ്യകളിന്റെ വിഷാദമൗനങ്ങളില് നീ നിഴല്‍ തീര്‍ത്തു
അതിനുമപ്പുറം… നീയവളിലേക്ക് മുഖം പൂഴ്ത്തവേ
കാത്തിരുപ്പ് ഒരു കടലാണെനിക്ക്..
എരിഞ്ഞ് തീരാന്‍ ശേഷിച്ച തീപാതിചത്തോരുടല് മാത്രം
സ്വപ്നങ്ങള്‍ കാണാന്‍ മറന്ന ഞാന്‍ കൂട്ടിന് സ്വപ്നങ്ങള്‍ മാത്രം
രാത്രി, മഴയിലൂടെ വളരവെ ഞാന്‍ തേടുന്നത് നിലാവിനെ മാത്രം
ഇന്നെനിക്ക്… കൈമോശം വന്ന മനസ്സ് മാത്രം
കാത്തിരുപ്പ് ഒരു കനവാണെനിക്ക്..
അലറിക്കരഞ്ഞ രാവുകള്‍ നാളുംനാഴികയും അറിയാതെ നീങ്ങവെ
ചിറകറ്റ ശലഭക്കുഞ്ഞ്, മരണനിദ്രതന് ആഴത്തെ പുല്കവെ
പറഞ്ഞ് തീരാത്ത കഥകളുമായെന് ചുണ്ട് വിറയാര്‍ന്ന് നില്‍ക്കവെ
ഇനിയുമെന്ത്… ജ്വലിക്കുന്നോര്മകള് മാത്രം
കാത്തിരുപ്പ് ഒരു കനലാണെനിക്ക്..
എന്റെ കണ്ണിലെ നിന് മുഖം പോലുമിന്നെനിക്കന്യം
പേരറിയാത്തൊരീ ബന്ധത്തിന്നാഴമ്മിന്നെത്രയോ ധന്യം
നെഞ്ചിലെ ഘനശ്യാമമോലെമിന്ന് പെയ്തിറങ്ങുന്നു, വന്യം
നാളേക്ക്… കൂട്ടിവെച്ചൊരീ സ്നേഹമോ അനന്യം
കാത്തിരുപ്പ് ഒരു നോവാണെനിക്ക്..
ഇരുളിന്റെ കൊടുംനിദ്രയില് നിന്നുണര്‍ത്തി നീയെന്നെ
മോഹങ്ങളുടെ സപ്തവര്‍ണ്ണ പീലിതന്നു, നീയെനിക്ക്
തളരാതെ, താഴാതെ പറക്കുവാനായിരു ചിറകും നീയേകി
എപ്പൊഴോ ഹൃദയശിഖരത്തില് ഒരുകൂടും
കാത്തിരുപ്പ് ഒരു ഓര്മ്മയാണെനിക്ക്…

Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ഓണവും അദ്ധ്യാത്മിക ചിന്തകളും
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
അഞ്ച് റാഫേല്‍ ജെറ്റുകള്‍ ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും, അംബാല എയര്‍ ബേസിന് സമീപം 144 പ്രഖ്യാപിച്ചു
കേരളാ കള്‍ച്ചറല്‍ ഫോറം, നാമം, മഞ്ച് ഒരുക്കുന്ന ഒരുമയുടെ ഓണം ന്യൂജേഴ്സിയില്‍
കൊറോണ വാക്സിൻ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ലഭ്യമാകും, പക്ഷേ വാക്സിനേഷൻ ഒരു വലിയ വെല്ലുവിളിയായിരിക്കും: ലോകാരോഗ്യ സംഘടന
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
ഡാളസില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റു, രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഗുരുതരാവസ്ഥയില്‍, പ്രതി അറസ്റ്റില്‍
കാഥിക ഐഷാബീഗം അന്തരിച്ചു
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
Leave a Reply