Flash News

കീടനാശിനിക്കെതിരെ ഉപവാസം

January 19, 2016 , സ്വന്തം ലേഖകന്‍

stage

തിരുവനന്തപുരം : കൊച്ചു കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ ഉള്‍പ്പടെ ഉള്ള ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പില്‍ നടന്നു.

“അരുതേ അരുതേ കൊല്ലരുതേ … വിഷം നല്‍കി കൊല്ലരുതേ … ക്രോപ് കെയര്‍ ഫെഡ്റെഷന്‍ ഒരു കൊലയാളി സംഘടന … കേരളത്തെ വിഷം തീറ്റിക്കാന്‍ ക്രോപ് കെയര്‍ നെ അനുവദിക്കരുത് …” മുഖ്യമന്ത്രിയുടെ വസതിക്കു മുന്‍പില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം.

വിരലിലെണ്ണാവുന്ന കീടനാശിനി കമ്പനികളുടെ സംഘടനയായ ക്രോപ് കെയര്‍ ഫെഡറേഷന്‍ പരസ്യമായി നടത്തിയ ഭീഷണിക്ക് വഴങ്ങി ഭക്ഷണ സാധനങ്ങളിലെ കീടനാശിനികളുടെയും ഹോര്‍മോണുകളുടെയും പരിശോധന കേരള സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

എല്ലാ സര്‍ക്കാര്‍ സംവിധാനത്തെയും വെല്ലുവിളിച്ചു മാരക വിഷം തളിച്ച പഴം പച്ചക്കറികള്‍ വ്യാപകമായി വില്‍ക്കപെടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി… ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ഉള്‍പടെ ഉള്ളവര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തു എന്ന പേരില്‍ ഭീഷണി നേരിടുന്നു … അവര്‍ക്കെതിരെ വന്‍കിട മുതലാളിമാര്‍, ക്രോപ് കെയര്‍ ഉള്‍പടെയുള്ള സംഘടന കേസ് കൊടുക്കുന്നു, ഭീഷണിപെടുത്തുന്നു… എല്ലാം കണ്ടും അറിഞ്ഞും സര്‍ക്കാര്‍ ഇത്തരം സംഘടനകളെയും , മുതലാളിമാരെയും സംരക്ഷിക്കുന്നു… അതുകൊണ്ട് തന്നെ അവര്‍ക്കു ജോലി ചെയ്യാന്‍ പോലും കഴിയാതെ വരുന്നു… ഫലമോ ?? ഇവിടെ മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ നിര്‍ബാധം വില്‍ക്കപെടുന്നു… നിറപറ, പവിഴം ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ ജനത്തെ പച്ചയായി വഞ്ചിക്കുന്നു… സര്‍ക്കാര്‍ ഒത്താശയോടെ..

സര്‍ക്കാര്‍ ഇത്തരം വിഷം ജനത്തെ കൊണ്ട് തീറ്റിച്ചു മുതലാളി മാരെ സേവിക്കുന്നു … വിഷം കഴിച്ചു കാന്‍സര്‍ ബാധിച്ചു വരൂ ..നിങ്ങള്‍ക്കു ആധുനിക സോകര്യമുള്ള കാന്‍സര്‍ ആശുപത്രികള്‍ തുറന്നു തരാം എന്നതാണ് നമ്മുടെ വികസന താല്പര്യം… അഞ്ചു മിനിറ്റില്‍ ഏഴു തവണ വികസനം പറഞ്ഞാല്‍ കേള്‍ക്കാന്‍ കൊള്ളം..പക്ഷേ വികസനം എന്നതു കാന്‍സര്‍ ആശുപത്രി ആണോ ??

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താതെ ജനാരോഗ്യം സംരക്ഷിക്കാനാവില്ല എന്നിരിക്കെ ആശുപത്രികള്‍ക്കും ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും മറ്റുമായി ആരോഗ്യ വകുപ്പിനു സഹസ്ര കോടികള്‍ ബഡ്ജറ്റ് വിഹിതമായി അനുവദിക്കുന്നത് പ്രശ്നപരിഹാരത്തിനു വേണ്ടിയല്ല ..അന്താരാഷ്ട്ര കാന്‍സര്‍ ആശുപതികള്‍ വികസനവുമല്ല… കേരളം രോഗികളുടെ നാടായി മാറി കഴിഞ്ഞു ..

ഭക്ഷണപനീയങ്ങളിലെയും നിത്യോപയോക സാധനങ്ങളിലെയും കീടനാശിനികളും വിഷകൂട്ടുകളും കാരണം ഓരോ വീട്ടിലും ഒന്നും രണ്ടും കാന്‍സര്‍ രോഗികള്‍ എന്ന ഭീകരാവസ്ഥയാണ്…
കാന്‍സര്‍ ചികിത്സ കൊണ്ടു കുടുംബം മുടിയുകയും, സമ്പന്നരായ രോഗികള്‍ പോലും കുടുംബം പട്ടിണിയില്‍ ആവുകയും ചെയ്യുന്നു. കാന്‍സര്‍ ചികിത്സകരും വന്‍കിട ആശുപത്രികളും കോടികള്‍ കൊള്ളയടിച്ചു സമ്പന്നരാകുന്നു. ലോകാരോഗ്യസംഘടന കാന്‍സര്‍കാരികളായി പ്രഖ്യാപിച്ചിട്ടുള്ള രാസവിഷങ്ങളെ പോലും ഭക്ഷണ സാധനങ്ങളില്‍നിന്നും ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ വിഷകമ്പനികളെ ഭയന്നു പിന്മാറിയിരിക്കുന്നു. പകരം അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ആശുപത്രി തരാം … കാന്‍സര്‍ രോഗികള്‍ക്ക് അംഗീകൃത കൊലപാതക കേന്ദ്രങ്ങളായ പാലിയെറ്റിവു കെയര്‍ യുണിറ്റ് തരാം എന്നാണ് സര്‍ക്കാര്‍ ജനത്തോട് പറയുന്നത് ….

ഫുഡ്‌ സേഫ്റ്റി കമ്മീഷണര്‍ ടി വി അനുപമയെ ഉള്‍പ്പടെയുള്ള ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കാതെ പാവയാക്കി മാറ്റി കീടനാശിനി കമ്പനികളുടെ വക്താക്കളായി കേരള സര്‍ക്കാര്‍ മാറിയിരിക്കുന്നു. ജനാരോഗ്യത്തിനു അത്യന്തം അപകടകരമായ ഈ സാഹചര്യത്തില്‍ വിഷമുക്തമായ വായുവും വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനായി സമര രംഗത്ത് ഇറങ്ങുകയാണ് ജനാരോഗ്യ പ്രസ്ഥാനം.

കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തിരുത്തണമെന്നും, കീടനാശിനിമുക്തമായ ഭക്ഷണം എന്ന ഭരണഘടനാപരമായ അവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ പങ്കെടുത്ത ഏകദിന ഉപവാസം മുഖ്യ മന്ത്രിയുടെ വസതിക്കു മുന്നില്‍ നടന്നു. തുടര്‍ന്നു മുഖ്യമന്ത്രിയെ നേരില്‍ കണ്ടു നിവേദനം നല്‍കുകയും ചെയ്തു.

തുടര്‍ന്നു പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രി, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്നിവരെയും കണ്ടു നിവേദനം നല്‍കി.. തുടര്‍ന്നും സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ തീരുമാനം. ഉപവാസ സമരത്തില്‍ വിവിധ സംഘടന നേതാക്കള്‍ സംസാരിച്ചു. ഡോക്ടര്‍ ജേക്കബ്‌ വടക്കന്‍‌ചേരി നേതൃത്വം നല്‍കി.

ഡോ. ടി .സുഗതന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top