Flash News

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിക്ക് 10 കൊല്ലം കഠിന തടവും പിഴയും

January 20, 2016 , സ്വന്തം ലേഖകന്‍

arrestകോഴിക്കോട്: വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയെ രണ്ടുതവണയായി പീഡിപ്പിച്ച് മുങ്ങിയെന്ന കേസില്‍ പ്രതിക്ക് 10 കൊല്ലം കഠിന തടവും 10,000 രൂപ പിഴയും. കൊട്ടാരക്കര അമ്പലംകുന്ന് ചാരുവിള പുത്തന്‍വീട്ടില്‍ ഗിരീഷിനെയാണ് (31)ശിക്ഷിച്ചത്. പിഴയടച്ചില്ലങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതി മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത കൂരാച്ചുണ്ടുകാരിയായ പെണ്‍കുട്ടിയെ 2013 ഒക്ടോബര്‍ ആദ്യവാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തനേരം പീഡിപ്പിച്ചതായും പിന്നീട് പ്രതിയുടെ വീട്ടിലേക്ക് സ്കൂളില്‍നിന്ന് ഫോണില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചതായുമാണ് കേസ്.

ഇരയുടെ അരപവന്‍ കമ്മലുമായി കടന്ന പ്രതിയെപ്പറ്റി വിവരമില്ലാതായതോടെ ഞരമ്പ് മുറിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരപ്പണിക്കായി കൂരാച്ചുണ്ടില്‍ വന്ന് വാടകവീട്ടിലായിരുന്നു പ്രതിയുടെ താമസം.

തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 366എ, 376 വകുപ്പുകള്‍ പ്രകാരവും പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് നിയമം 5ാം വകുപ്പ് പ്രകാരവും മൊത്തം 15കൊല്ലം ശിക്ഷവിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. സ്വര്‍ണാഭരണം പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ഒരു കൊല്ലത്തോളം റിമാന്‍ഡില്‍ കഴിയുന്ന പ്രതി തടവില്‍ക്കഴിഞ്ഞ കാലാവധി ശിക്ഷയില്‍നിന്ന് ഇളവുചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top