രോഹിതിന്റെ ആത്മഹത്യ: വിദേശ സര്‍വകലാശാലകളിലെ അധ്യാപകര്‍ കത്തയച്ചു

mother of suicide student rohitന്യൂഡല്‍ഹി: അടിസ്ഥാനനീതിയുടെ ലംഘനവും പൊറുക്കാനാവാത്ത വിവേചനവുമാണ് രോഹിത് വെമുലയുടെ ജീവനെടുത്തതെന്നും പുറത്താക്കിയ വിദ്യാര്‍ഥികളെ ഉടന്‍ തിരിച്ചെടുത്ത് നീതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ വിദേശ സര്‍വകലാശാലകളിലെ ഇന്ത്യന്‍ അധ്യാപകര്‍ രംഗത്ത്.

പ്രഫ. രൂപാ വിശ്വനാഥ്, ജോയല്‍ ലീ, ദൈ്വപായന്‍ സെന്‍, ലലിത് വചാനി, ടി. ധര്‍മരാജ്, കാര്‍ത്തികേയന്‍ ദാമോദരന്‍, ശ്രീരൂപ റോയ്, ജോണ്‍ ഹാരിസ്, ദിലിപ് മേനോന്‍, ഇന്ദിരാ അറുമുഖന്‍, ആസിയാ ആലം, ഡോ. കല്‍പനാ വിശ്വനാഥ് തുടങ്ങി നൂറ്റമ്പതിലേറെ പേരാണ് കത്തയച്ചത്.

രോഹിതിന്റെ സഹപ്രവര്‍ത്തകരെ തിരിച്ചെടുക്കുക, കുടുംബത്തിന് പിന്തുണ നല്‍കുക, കൃത്യമായ അന്വേഷണം നടത്തി നീതിനടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കത്തില്‍. സര്‍വകലാശാലകളില്‍ ജാതീയത വളര്‍ത്തുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ വഹിക്കുന്ന പങ്കും അധികൃതര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പും ഇന്ത്യയുടെ പ്രതിച്ഛായക്ക് ആഗോള അക്കാദമിക് സമൂഹത്തിനുമുന്നില്‍ വലിയ കളങ്കമാണ് വരുത്തുന്നതെന്നും അവര്‍ ഓര്‍മിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment