Flash News

നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി ധാരണയുണ്ടാക്കി- പിണറായി

January 20, 2016 , സ്വന്തം ലേഖകന്‍

pinarayi-2_4_2കണ്ണൂര്‍: മുസ്ലിംകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പുറമെ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയും ആര്‍.എസ്.എസ് ആക്രമണം തുടങ്ങിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പാക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. ഹൈദരാബാദ് സര്‍വകലാശാലയില്‍ പട്ടികജാതി വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം ഇതിനുദാഹരണമാണ്. ഇല്ലാത്ത കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ പുറത്താക്കാനായിരുന്നു ശ്രമം. അതിന് കേന്ദ്ര സര്‍ക്കാറും മന്ത്രിമാരും കൂട്ടു നിന്നു. സംഭവത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകണം.

കേരളത്തില്‍ ആര്‍.എസ്.എസ് പട്ടികജാതിയിലെ ഒരുവിഭാഗത്തെ കൂടെ കൂട്ടിയിട്ടുണ്ട്. കൂടെ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ല. എന്നാല്‍, കൂടെ കൂട്ടാന്‍ ശ്രമിച്ചവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ട്. ഇവരുടെ ആശിര്‍വാദത്തോടെ രൂപവത്കരിച്ച പാര്‍ട്ടിയുടെ ഭാഗമായ ആളുകളോട് എന്താണ് ആര്‍.എസ്.എസിന്റെ പട്ടികജാതി ക്ഷേമമെന്ന് വെള്ളാപ്പള്ളിയും കൂട്ടരും പറഞ്ഞുകൊടുക്കണം.

കേരളത്തിലെ വിജിലന്‍സ് വിജിലന്റല്ല എന്നാണ് ഹൈകോടതി വിമര്‍ശിച്ചത്. മുമ്പൊരു കാലത്തുമില്ലാത്ത രീതിയിലാണ് വിജിലന്‍സിനെതിരായ ഹൈകോടതി പരാമര്‍ശം. കൂട്ടിലടച്ച തത്ത എന്ന് സി.ബി.ഐയെ സുപ്രീംകോടതി വിമര്‍ശിച്ചതിലും ശക്തമായ പരാമര്‍ശമാണിത്. പൊലീസുകാരെ ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. സര്‍ക്കാരും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് ഉത്തരവാദികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി ധാരണയിലത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top