Flash News

ശബരിമലയിലെ ചടങ്ങില്‍ ആനകളുടെ എഴുന്നള്ളിപ്പ് എന്തിനെന്ന് ഹൈകോടതി

January 20, 2016 , സ്വന്തം ലേഖകന്‍

Sabarimala-yatra

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പിനും ആറാട്ടിനും ആനകള്‍ ആവശ്യമുണ്ടോയെന്ന് ഹൈകോടതി. തന്ത്രി, മേല്‍ശാന്തി എന്നിവരോട് അഭിപ്രായം തേടി ഇക്കാര്യം നാലാഴ്ചക്കകം അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നാട്ടില്‍നിന്ന് മല കയറ്റിച്ച് ആനകളെ ക്ഷേത്രത്തിലത്തെിച്ച് ചടങ്ങുകള്‍ നടത്തുന്നതില്‍ പുനര്‍ചിന്തനത്തിന് സമയമായെന്നും കോടതി പറഞ്ഞു.

മണ്ഡലകാലത്തിന്‍െറ ഭാഗമായി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന തീര്‍ഥാടകയെ കുത്തിക്കൊന്നതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമുള്ള സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇത് സംബന്ധിച്ച വിശദീകരണം തേടിയത്. അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലുമുള്‍പ്പെടെ ആള്‍ക്കൂട്ടമുള്ളിടത്ത് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പലതവണ കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം അനിവാര്യമാണ്.

വനത്തില്‍ മലമുകളിലുള്ള ശബരിമല ക്ഷേത്രം പോലുള്ള സ്ഥലങ്ങളില്‍ നാട്ടാനയെ എത്തിച്ച് ചടങ്ങ് നടത്തുന്നത് ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സ്വഭാവം അധികൃതര്‍ വിലയിരുത്തിയാണോയെന്ന് കോടതി ആരാഞ്ഞു. ഈ സാഹചര്യത്തിലാണ് ആനകളുടെ സാന്നിധ്യം ക്ഷേത്രത്തില്‍ അനിവാര്യമാണോയെന്ന് ക്ഷേത്രം തന്ത്രിയോടും മേല്‍ശാന്തിയോടും ഉപദേശം തേടി ഒരു മാസത്തിനകം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ശബരിമലയും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രമുള്‍പ്പെടെ വിലയിരുത്തി ഇക്കാര്യത്തില്‍ കൃത്യമായ ഉപദേശം നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആനകളുടെ സാന്നിധ്യം അനിവാര്യമാണെങ്കില്‍ തിരക്ക് നിയന്ത്രണ സംവിധാനങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണ്. പൊലീസും മറ്റ് വകുപ്പുകളും ചേര്‍ന്ന് കാര്യക്ഷമമായ രീതിയില്‍ തിരക്ക് നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും തിരക്കില്‍പ്പെട്ട് 2011ല്‍ പുല്ലുമേട്ടില്‍ 102 തീര്‍ഥാടകര്‍ മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. മുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയിട്ടുള്ള മലയിന്‍കീഴ് ശ്രീവല്ലഭന്‍ എന്ന ആനയെ ക്ഷേത്ര ചടങ്ങിന് കൊണ്ടുവന്ന ദേവസ്വം അധികൃതരുടേത് ശരിയായ നടപടിയാണോ, നാട്ടാനയെ മലകയറ്റി ശബരിമലയിലത്തെിച്ച നടപടി ക്രൂരതയല്ളേ, ഈ നടപടി മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, 2003ലെ കേരള നാട്ടാന പരിപാലന നിയമം എന്നിവയുടെ ലംഘനമല്ളേ, നാട്ടാനയും കാട്ടാനയും തമ്മില്‍ സമ്പര്‍ക്കത്തിനിടയാകാന്‍ സാധ്യതയുണ്ടോ, ഇത് ഗൗരവതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top