Flash News

ജോസ് ആറ്റുപുറം ഓര്‍മ്മാ നാഷണല്‍ പ്രസിഡന്‍റ്: ജോര്‍ജ് നടവയല്‍

January 20, 2016 , ജോര്‍ജ് നടവയല്‍

Orma New 2016ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ)യുടെ ദേശീയ പ്രസിഡന്‍റായി ജോസ് ആറ്റുപുറം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പൊസ് ചെറിയാന്‍, തോമസ് പോള്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍. ജോര്‍ജ് നടവയല്‍ ജനറല്‍ സെക്രട്ടറി. ഷാജി മിറ്റത്താനി ട്രഷറാര്‍. മാത്യൂ തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, അല്ലി ജോസഫ് സെക്രട്ടറിമാര്‍. ടെസ്സി മാത്യൂ ജോയിന്‍റ് സെക്രട്ടറി. മാത്യൂ ജോസഫ് ജോയിന്‍റ് ട്രഷറാര്‍. വിന്‍സന്‍റ് ഇമ്മാനുവേല്‍, ജോര്‍ജ്കുട്ടി അമ്പാട്ട്, ആലീസ് ജോസ്, സെലിന്‍ ജോര്‍ജ്, ബ്രിജിറ്റ് പാറപ്പുറത്ത്, ടീനാ ചെമ്പ്ളായില്‍, ജ്യോതി ഏബ്രാഹം എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍. സിബിച്ചന്‍ ചെമ്പ്ളായില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍. സുനില്‍ തോമസ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി. മനോജ് ജോസ് പാല, ഏലിയാമ്മ പോള്‍, ജോവിന്‍ ജോസ്, ഐശ്വര്യാ ജോര്‍ജ്, ആഷ്ളീ ഓലിക്കല്‍, ജോണി ജോസഫ്, പീറ്റര്‍ ബെനഡിക്ട് എന്നിവര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍.

ഉത്തമ കേരളാ കുടുംബ മൂല്യങ്ങളോടുള്ള കൂറും ആധുനിക നന്മകളിലുള്ള വളര്‍ച്ചയും കാരുണ്യപ്രവര്‍ത്തനങ്ങളിലുള്ള ഉത്സാഹവും പിന്തുടരുന്ന മറുനാടന്‍ മലയാളികളുള്‍പ്പെടെയുള്ള കേരളീയരുടെ അഗോള കുടുംബക്കൂട്ടമാണ് ഓര്‍മ.

കൃഷിയും മത്സ്യബന്ധനവും ഇവയോട് ചേര്‍ന്നുള്ള കരകൗശല നിര്‍മ്മിതികളും സുഗന്ധ വ്യഞ്ജന വിപണനവും മാത്രം ഉപജീവനകലയായി സ്വീകരിച്ചിരുന്ന മലയാളിയ്ക്ക് വ്യാവസായിക വിപ്ലവാനന്തര ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കരുത്തേകിയത് മുന്‍കാല കേരള കര്‍ഷകരുടെ മക്കള്‍, വിശിഷ്യാ ആതുര സേവകരായ സന്നദ്ധര്‍, നാടും വീടും വിട്ട് മറു നാട്ടിലേക്ക്, ഗള്‍ഫിലേക്ക്, യൂറോപ്പിലേക്ക്, അമേരിക്കയിലേക്ക് കുടിയേറി വിദേശനാണ്യം കേരള നാട്ടിലേക്ക് അയച്ചു കൊടുത്തിട്ടായിരുന്നു. കേരളം ഈ പണം ദുര്‍വ്യയം ചെയ്തുകൊണ്ടിരിക്കുന്നു എന്ന ദുഃഖസത്യം നിലനില്‍ക്കെത്തന്നേ, കേരളമെന്ന ആ ഗതകാല സുന്ദര സ്വപ്നം നമ്മെ എന്നും മത്തു പിടിപ്പിക്കുന്നു. ഈ സുന്ദര സ്വപ്നത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസ്സിയേഷന്‍ എന്ന “ഓര്‍മ്മ” രൂപം കൊണ്ടതും കെടാവിളക്കായി തിരി നീട്ടി നില്‍ക്കുന്നതും. ജന്മനാടിനെ സ്നേഹിക്കുന്ന ഒരേ തൂവല്‍ പക്ഷികളാണ് ഓര്‍മ്മയുടെ പ്രവര്‍ത്തകര്‍.

ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്ച്ചപ്പാടും (വിഷന്‍) കേരള നന്മകള്‍ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൗത്യവുമാണ് (മിഷന്‍) വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ “ഓര്‍മ്മ”യുടെ കാതല്‍.

മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം. എം. ജേക്കബ്, ഡോ. എം.വി . പിള്ള എന്നിവരാണ് ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസ്സിയേഷന്‍) രക്ഷാധികാരികള്‍.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കാലിഫോര്‍ണിയ, ഡാളസ്, ഫ്ളോറിഡ, നോര്‍ത്ത് കരോളിനാ, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്റ്ററുകളുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റസില്‍ ഓര്‍മ്മയുടെ ആദ്യ പ്രൊവിന്‍സ് ജനുവരി 28ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും പ്രൊവിന്‍സുകളും ചാപ്റ്ററുകളും ആരംഭിക്കും എന്ന് ദേശീയ പ്രസിഡന്‍റ് ജോസ് ആറ്റുപുറം പറഞ്ഞു.

ORMA Sworn in 2016 president orma161


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top