വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് (96) അന്തരിച്ചു

Choreographers_14496443238വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായ് (96) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ശൂന്യാകാശഗവേഷണ രംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയാണ്.

ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോക ജനതയ്ക്ക് മുമ്പില്‍ എത്തിച്ച് അവയുടെ മഹത്വത്തെ മനസ്സിലാക്കി കൊടുത്ത നൃത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. ലോക പ്രശസ്തമായ ദര്‍പ്പണ കലാകേന്ദ്രം സ്ഥാപിച്ചതും കലയ്ക്കായി സമര്‍പ്പിച്ചതും മൃണാളിനിയാണ്. പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് മകളാണ്.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി. സ്വാതന്ത്യ സമര നായികയും ഐഎന്‍എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. സംസ്‌കാരം ഗാന്ധിനഗര്‍ പേട്ടാപൂര്‍ ഫാം ഹൗസില്‍ ഇന്ന് വൈകിട്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment