ചന്ദ്രബോസ് വധക്കേസ്: മാവോയിസ്റ്റുകളുടെ പേരില്‍ കോടതിക്ക് ബോംബ് ഭീഷണി

nisam759തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകളുടെ പേരില്‍ കോടതിക്ക് ബോംബ് ഭീഷണി അടങ്ങിയ കത്ത്. പ്രോസിക്യൂട്ടറുടെ ഓഫിസിലേക്കാണ് കത്തുവന്നത്.

കോടതി ഉള്‍പ്പെടുന്ന കലക്ടറേറ്റില്‍ ബോംബ് വെക്കുമെന്ന ഭീഷണിയാണ് ഇതിലുള്ളത്. കേസില്‍ വധശിക്ഷ ലഭിക്കില്ലന്ന ആശങ്കയാണ് കത്തിലുള്ളത്. മാവോയിസ്റ്റ് ഭാരവാഹി ഹനുമന്ത്റാവു എന്ന പേരിലാണ് കത്ത്. കടലാസില്‍ എഴുതി കവറില്‍ ഇട്ടാണ് കത്ത് എത്തിച്ചത്. പ്രായമായ ഒരാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിലെ ജീവനക്കാരന്റെ അടുത്തു കൊടുക്കുകയായിരുന്നുവത്രേ.

വഴിയില്‍നിന്നും വീണുകിട്ടിയ കത്താണെന്ന പേരിലായിരുന്നു ഇത്. കത്തുപൊട്ടിച്ചു നോക്കിയപ്പോള്‍ മാത്രമാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും കേസ് എടുക്കുകയും ചെയ്തു. നവംമ്പര്‍ 30ലെ പോസ്റ്റ് ഓഫിസ് സീലാണ് കത്തിലുള്ളത്. എന്നാല്‍, പോസ്റ്റ് ഓഫിസ് എതെന്ന് വ്യക്തമല്ല.

Print Friendly, PDF & Email

Related News

Leave a Comment