Flash News

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന ബിജുവിന്റെ ഹരജിയില്‍ വിശദീകരണം തേടി

January 21, 2016 , സ്വന്തം ലേഖകന്‍

biju1കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ തന്നെ പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി ബിജു രാധാകൃഷ്ണന്റെ ഹരജി. പരാതിക്കാരന് താന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലന്നും പണം കൈപ്പറ്റിയിട്ടില്ലന്നും അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ സര്‍ക്കാറിനോടും പരാതിക്കാരനോടും വിശദീകരണം തേടി.

സോളാര്‍ പദ്ധതി വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെന്ന് ചൂണ്ടിക്കാട്ടി ശ്രീധരന്‍ നായര്‍ കോന്നി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഹരജിക്കാരനെ പ്രതി ചേര്‍ത്തത്. സരിത നായരാണ് ഒന്നാം പ്രതി. സരിതയും ബിജുവും മറ്റുപേരുകളില്‍ തന്നെ സമീപിച്ച് മുഖ്യമന്ത്രിയുമായുള്ള തങ്ങളുടെ ബന്ധം വിശ്വസിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതായും പണം തട്ടിയ ശേഷം പദ്ധതി നടപ്പാക്കിയില്ലന്നുമായിരുന്നു പരാതി.

എന്നാല്‍, താന്‍ ഒരിക്കല്‍ മാത്രമാണ് ശ്രീധരന്‍ നായരുമായി നേരില്‍ കണ്ടിട്ടുള്ളൂ. പരാതിക്കാരനില്‍നിന്ന് പണമൊന്നും കൈപ്പറ്റിയിട്ടില്ലന്നും ബിജു രാധാകൃഷ്ണന്‍ ഹരജിയില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top