Flash News

സ്മൃതി ഇറാനി നുണ പറയുന്നുവെന്ന് കെജ്രിവാളും കോണ്‍ഗ്രസും

January 21, 2016 , സ്വന്തം ലേഖകന്‍

Kejriwal at Hederabad univesityന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വളച്ചൊടിച്ചതായി ആക്ഷേപം. വിദ്യാര്‍ഥികളും അധ്യാപകരും രാഷ്ട്രീയകക്ഷികളും രാജ്യവ്യാപകമായി ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസ്ഥാനത്തായ കേന്ദ്രസര്‍ക്കാറിനെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചു.

രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവം ദലിത് വിഷയമല്ലന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. രോഹിതിനെതിരെ നടപടിയെടുത്ത കമ്മിറ്റികളില്‍ ദലിതരുണ്ടായിരുന്നുവെന്നു പറഞ്ഞ്, സര്‍വകലാശാലയിലെ ദലിത് അധ്യാപകരെ മന്ത്രി പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.

സ്മൃതി ഇറാനി നുണക്കുപിറകെ നുണകള്‍ അവതരിപ്പിക്കുകയാണെന്ന് സര്‍വകലാശാലയിലത്തെിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രോഹിതിന്റെ മരണം രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. വിവാദമാക്കാന്‍ ശ്രമിക്കാതെ നീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്. തങ്ങളോട് വിയോജിക്കുന്നവരെ, അത് മുസ്ലിമായാലും ഹിന്ദുവായാലും മറ്റാരായാലും നിശ്ശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു നുണ മറയ്ക്കാന്‍ സ്മൃതി ഇറാനി മൂന്ന് നുണകള്‍ പറയുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു. രോഹിതിനെയും സഹപാഠികളെയും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്ത സബ് കമ്മിറ്റിയുടെ തലവന്‍ ഉയര്‍ന്ന ജാതിക്കാരനായ പ്രഫ. വിപിന്‍ ശ്രീവാസ്തവയായിരുന്നുവെന്ന് സര്‍വകലാശാലയിലെ ദലിത് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയില്‍ ദലിത് പ്രതിനിധി ഉണ്ടായിരുന്നില്ലന്നും അവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top