സ്‌കാര്‍ഫ് ധരിച്ച പ്രൊഫസറെ പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണം

larycia

ഇല്ലിനോയ്‌സ്: മുസ്ലീം സ്‌ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം ധരിച്ചു കോളേജില്‍ വരികയും, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇല്ലിനോയ്‌സ് ക്രിസ്ത്യന്‍ കോളേജ് (വിറ്റണ്‍ കോളേജ്) അസ്സോസിയേറ്റ് പ്രൊഫസര്‍ ലാര്‍സിയ ഹാക്കിന്‍സനെ ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനുവരി 20ന് ചേര്‍ന്ന ഇല്ലിനോയ്‌സ് ക്രിസ്ത്യന്‍ കോളേജ് ഫേക്കല്‍റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ ചെയര്‍മാന്‍ ലിന്‍ കോച്ചിക്കാണ് കൗണ്‍സിലിന്റെ ഐക്യകണ്‌ഠേനയുള്ള തീരുമാനം അറിയിച്ചത്. ഹാക്കിന്‍സ് സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പാരീസ്, സാന്‍ ബെര്‍ണാഡിനോ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഭീകരാക്രമണത്തിനുശേഷം മുസ്ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഫസര്‍ നടത്തിയ പരാമര്‍ശമാണ് കോളേജ് അധികൃതരെ പ്രകോപിപ്പിച്ചതും, സസ്‌പെന്‍ഷനിലേക്ക് നയിച്ചതും.

വ്യാഴാഴ്ച വീറ്റണ്‍ കോളേജ് അധികൃതര്‍ നടത്തിയ പ്രസ്താവനയില്‍ കൗണ്‍സില്‍ തീരുമാനത്തെ ഞങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.

പി.പി.ചെറിയാന്‍

 

Print Friendly, PDF & Email

Leave a Comment