പത്മരാജന്‍ ഹൃദയവൈകാരികത വിളിച്ചോതിയ എഴുത്തുകാരന്‍ – സുരേഷ് ഗോപി

sureshgopi on padmarajan

കാര്‍ത്തികപ്പള്ളി: ഹൃദയവൈകാരികത വിളിച്ചോതിയ ആദ്യ എഴുത്തുകാരനാണ് പത്മരാജനെന്നും തിരക്കഥ പാഠ്യവിഷയമാക്കിയാല്‍ ആദ്യ പാഠത്തില്‍ ആദ്യമെഴുതുന്ന പേര്‍ പത്മരാജന്‍േറതാകുമെന്നും നടന്‍ സുരേഷ് ഗോപി. പത്മരാജന്‍െറ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളുടെ രണ്ടാം ദിനം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്മരാജന്‍ ട്രസ്റ്റ് പ്രസിഡന്‍റ് ഗാന്ധിമതി ബാലന്‍ അധ്യക്ഷത വഹിച്ചു. പത്മരാജന്‍ കഥകളെ അവലംബിച്ചുളള ‘കളേഴ്സ് ഓഫ് ദ ഏജ്’ പെയ്ന്‍റിങ്ങുകളുടെ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനക്കുശേഷം പത്മരാജന്‍ കഥകളെ അവലംബിച്ച് ആര്‍ട്ടിസ്റ്റ് ഭട്ടതിരി, മുരളീകൃഷ്ണന്‍ എന്നീ ചിത്രകാരന്മാരുടെ ‘കളേഴ്സ് ഓഫ് ദ ഏജ്’ പെയ്ന്‍റിങ്ങുകളുടെയും പ്രഫ. എം.സി. വസിഷ്ഠിന്‍െറ പത്മരാജന്‍ സിനിമകളുടെ പോസ്റ്ററുകളുടെയും പ്രദര്‍ശനം നടക്കും. സാഹിത്യ-സിനിമ ശില്‍പശാലയില്‍ സംവിധായകന്‍ ബ്ലസ്സി, ലാല്‍ ജോസ്, പ്രേം പ്രകാശ്, ജോഷി മാത്യു, അന്‍വര്‍ റഷീദ്, ഡോ.കെ.എസ്. രവികുമാര്‍, ആര്‍.എസ്. വിമല്‍, ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ധാര്‍ധ് ശിവ, മുരളി ഗോപി, ബോബി, സഞ്ജയ്, നവീന്‍ ഭാസ്കര്‍, വിനയ് ഫോര്‍ട്ട്, മനോജ് കാന, സുരേഷ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment