കൊച്ചി മെട്രോ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

Kochi Metro

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച ആലുവ മുട്ടം യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ പാളത്തില്‍ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പച്ചക്കൊടി വീശും. 900 മീറ്റര്‍ പാളത്തിലാണ് മെട്രോയുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുക. മെട്രോയുടെ ആദ്യയാത്രക്ക് തിരുവനന്തപുരം സ്വദേശി രാകേഷ് രാധാകൃഷ്ണനും തൃശൂര്‍ സ്വദേശി സിജോ ജോണുമായിരിക്കും സാരഥികളാവുക. ഫ്ളാഗ് ഓഫിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അനൂപ് ജേക്കബ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. തോമസ് എം.പി, ഇന്നസെന്‍റ് എം.പി, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ മെട്രോയില്‍ കയറും.

യാര്‍ഡില്‍ തേര്‍ഡ് റെയില്‍ സംവിധാനത്തിലാണ് ആദ്യ പരീക്ഷണ ഓട്ടം. തുടര്‍ന്ന് ഫെബ്രുവരി പകുതിയോടെ നഗര മധ്യത്തില്‍ പണിതുയര്‍ത്തിയ തൂണുകള്‍ക്ക് മുകളിലെ പാളങ്ങളിലൂടെ പരീക്ഷണ ഓട്ടം തുടങ്ങാനാണ് തീരുമാനം. മൂന്നു മാസത്തോളം പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമെ റെയില്‍വേ ബോര്‍ഡ് മെട്രോക്ക് അനുമതി നല്‍കൂ. ഇതിനു ശേഷമാണ് മെട്രോയുടെ സര്‍വിസ് ആരംഭിക്കുക.

Print Friendly, PDF & Email

Related News

Leave a Comment