ഫൊക്കാന ടൊറന്‍റോ മാമാങ്കം: കൗണ്ട് ഡൗണ്‍ 30-ന് തുടങ്ങും

Newsimg1_98754823

ടൊറന്‍റോ: സിനിമ അവാര്‍ഡ്, സ്റ്റാര്‍ സിംഗര്‍, സ്പെല്ലിംഗ് ബീ മത്സരങ്ങളെല്ലാമായി ജൂലൈ നടക്കുന്ന പതിനേഴാമത് ഫൊക്കാന കണ്‍വന്‍ഷന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പിന്‍റെ ആവേശത്തിലേക്ക്. വടക്കന്‍ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ ദേശീയ സമ്മേളനത്തിനത്തിന്‍റെ കൗണ്ട് ഡൗണിന് ജനുവരി 30- ശനിയാഴ്ച തുടക്കമാകും. ടൊറന്‍റോ മലയാളി സമാജം ഈസ്റ്റ് സെന്‍ററില്‍ വൈകിട്ട് 7-ന് നടക്കുന്ന ചടങ്ങില്‍ വെബ്സൈറ്റിന്‍റേയും, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടേയുംകൂടി തുടക്കത്തിനു വേദിയൊരുക്കും. ചടങ്ങിനോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ സ്പോണ്‍സര്‍മാരെ ആദരിക്കുന്നതിനൊപ്പം കരാക്കേ ഗാനസന്ധ്യയുമുണ്ടായിരിക്കും.

ഫൊക്കാന ഇന്‍റര്‍നാഷണല്‍ മലയാളം സിനി അവാര്‍ഡ് (ഫിംക), മിസ് ഫൊക്കാന, ഗ്ലിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ, ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് എന്നിവയുടെ അകമ്പടിയോടെയാണ് ഫൊക്കാനയുടെ ഇത്തവണത്തെ കണ്‍വന്‍ഷന്‍. ലോകമെമ്പാടുനിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നയാഗ്രയിലേക്കുള്ള യാത്രയും പ്രത്യേകതയാണ്. ‘ഫിംക’ അവാര്‍ഡ് കണ്‍വന്‍ഷന് സമ്മാനിക്കുക താരത്തിളക്കംകൂടിയാണ്.

കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരും, കണ്‍വന്‍ഷനില്‍ ഇവിടെനിന്നു പങ്കെടുക്കുന്നവരും കൗണ്ട് ഡൗണിനു തുടക്കംകുറിക്കുന്ന വേളയില്‍ എത്തണമെന്ന് പ്രസിഡന്‍റ് ജോണ്‍ പി. ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ സണ്ണി ജോസഫ്, എന്‍റര്‍ടൈന്‍മെന്‍റ് കമ്മിറ്റി ചെയര്‍ ബിജു കട്ടത്തറ, റീജിയണല്‍ വൈസ് പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം മാറ്റ് മാത്യൂസ് എന്നിവര്‍ അറിയിച്ചു.

ടൊറന്‍റോയ്ക്ക് സമീപം മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്‍വന്‍ഷന് കൊടിയേറുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ജോണ്‍ പി. ജോണ്‍ (647 808 5565), ടോമി കോക്കാട്ട് (647 892 7200) എന്നിവരുമായി ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment