കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവസാരഥികള്‍, ഡോ. ജേക്കബ് തോമസ് പ്രസിഡന്‍റ്

keralasamajam_pic1ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ (1971) വാര്‍ഷിക ജനറല്‍ബോഡി യോഗം ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്‍ററില്‍ ചേര്‍ന്ന് ഡോ. ജേക്കബ് തോമസിനെ പ്രസിഡന്‍റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വിന്‍സെന്‍റ് സിറിയക്കിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ജനറല്‍ സെക്രട്ടറിയായ ബേബി ജോസ്, വൈസ് പ്രസിഡന്‍റായി രാജേഷ് പുഷ്പരാജന്‍, ട്രഷററായി അനിയന്‍ മൂലയില്‍, ജോയിന്‍റ് സെക്രട്ടറിയായി ഗീവര്‍ഗീസ് ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗമായി കുഞ്ഞ് മാലിയില്‍, കമ്മിറ്റി മെമ്പര്‍മാരായി സജി ഏബ്രഹാം, ഫിലിപ്പ് മഠത്തില്‍, വര്‍ഗീസ് ജോസഫ്, ടോമി മഠത്തിക്കുന്നേല്‍, മാത്യു ജോഷ്വാ, സാജു തോമസ്, തോമസ് ടി. ഉമ്മന്‍ എന്നിവരും ഓഡിറ്റേഴ്സായി സക്കറിയാ കരുവേലി, രാജു വര്‍ഗീസ് എന്നിവരും, പുതിയ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണായി സരോജാ വര്‍ഗീസും സ്ഥാനമേറ്റു.

2016-ലെ കാര്യപരിപാടികളില്‍ നൂതനമായ ഒരു അധ്യായം എഴുതിച്ചേര്‍ക്കുമെന്ന് പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം

keralasamajam_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment