പടക്കനിര്‍മാണശാലയില്‍ സ്ഫോടനത്തില്‍ സ്ത്രീ മരിച്ചു

kochi vedikkettu accident deathകൊച്ചി: മരടില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് തൊഴിലാളി സ്ത്രീ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്കേറ്റു. നളിനിയാണ് (72) മരിച്ചത്. ജലജക്കാണ് (60) പൊള്ളലേറ്റത്.

മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവെടിക്കെട്ടിന് പടക്കം നിര്‍മിക്കുമ്പോഴാണ് അപകടം. തെക്കേ ചെറുവാരത്തെ ഓഡിറ്റോറിയത്തിന് പിറകുവശത്ത് മരുന്ന് നിറക്കുമ്പോള്‍ ഭീകര ശബ്ദത്തോടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. സമീപത്ത് സ്ഥാപിച്ച പെഡസ്ട്രല്‍ ഫാന്‍ കണക്ഷനില്‍നിന്നണ് തീ പടര്‍ന്നത്.

വന്‍തോതില്‍ വെടിമരുന്നും വെടികെട്ട് നിര്‍മാണസാമഗ്രികളും സൂക്ഷിച്ച കേന്ദ്രത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ഉഗ്രതയില്‍ കെട്ടിടത്തിന്റെ പിന്‍വശം ഉള്‍പ്പെടെ പലഭാഗങ്ങളും തകര്‍ന്നു. വലിയ കോണ്‍ക്രീറ്റ് സ്ലാബുകളിലൊന്ന് നിലംപൊത്തി. കെട്ടിടത്തിനകത്ത് സൂക്ഷിച്ച വെടിമരുന്ന് പൂര്‍ണമായും കത്തിനശിച്ചു. സ്ഫോടനം നടന്ന നിര്‍മാണശാലക്ക് നൂറ് മീറ്റര്‍ അകലെ സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, സമീപത്ത് സ്കൂളും നിരവധി വീടുകളുമുണ്ട്.

വെടിക്കെട്ട് നിര്‍മാണശാലക്ക് ലൈസന്‍സില്ലന്നും അനധികൃതമായി പ്രവര്‍ത്തിച്ച സംഘടനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. സംഭവത്തില്‍ മരട് തെക്കേ ചേരുവാരം ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment