ജയരാജനെതിരായ കേസ് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് വി.എസ്

vsതിരുവനന്തപുരം: ആര്‍.എസ്.എസും കോണ്‍ഗ്രസും തമ്മിലെ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു.

നേരത്തേ തന്നെ യു.എ.പി.എ വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതും പിന്നീട് കേസ് സി.ബി.ഐയെ ഏല്‍പിച്ചതും സംസ്ഥാന സര്‍ക്കാറാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കണ്ണൂരില്‍ വന്ന് കേസ് സി.ബി.ഐയെ ഏല്‍പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിറക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മൂന്നുനാലു ദിവസം മുമ്പുവരെ ജയരാജന്‍ പ്രതിയല്ലന്ന് കോടതിയിലടക്കം പറഞ്ഞ സി.ബി.ഐയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ ദുരൂഹമാണെന്നും വി.എസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment