ദേവസ്വത്തിന് കീഴില്‍ സര്‍വകലാശാല തുടങ്ങും- ചെയര്‍മാന്‍

N.-Peethambara-Kurup-Photo-Shotഗുരുവായൂര്‍: തിരുപ്പതി ദേവസ്വത്തിന്റെ മാതൃകയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ സര്‍വകലാശാല തുടങ്ങുമെന്ന് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്. അഗതികള്‍ക്കായി ആശ്രയമന്ദിരം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുരുവായൂര്‍ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 3000 കോടി ഗ്രാന്‍ഡ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള പദ്ധതികള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. മുന്‍ ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവൃത്തികള്‍ തുടരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment