മുസ്ലിം ലീഗ് കേരളയാത്ര ഞായറാഴ്ച തുടങ്ങും

fbaaa277016fed237fa06d7c1a65446c_ls_mകോഴിക്കോട്: ‘സൗഹൃദം സമത്വം സമന്വയം’ മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് നടത്തുന്ന കേരളയാത്ര ഞായറാഴ്ച മഞ്ചേശ്വരത്തു നിന്നാരംഭിക്കും. 19 ദിവസം നീളുന്ന യാത്രക്ക് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയതായി ജാഥാ ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയോടെ ശംഖുംമുഖം കടപ്പുറത്ത് സമാപിക്കും.

രാജ്യത്ത് വര്‍ഗീയതയും അസഹിഷ്ണുതയും മുമ്പില്ലാത്തവിധം വര്‍ധിക്കുകയാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായി ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് രാജ്യത്തെ ഭരണകൂടംതന്നെ കുടപിടിക്കുന്ന സാഹചര്യമാണ്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്റെ ആത്മഹത്യ ഈ കണക്കിലെ അവസാന ഉദാഹരണമാണ്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ കൂട്ടായ്മ വളര്‍ത്തലാണ് ജാഥയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് ഈ ഭരണം തുടരേണ്ടത് അനിവാര്യമാണെന്നത് ജനങ്ങളെ ബോധവത്കരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment