Flash News

ആനകള്‍ക്കായി തൃശൂരില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി

January 23, 2016 , സ്വന്തം ലേഖകന്‍

Elephantതൃശൂര്‍: ആനകളുടെ പരിപാലനത്തിന് ഇന്ത്യയിലെ ആദ്യ ആന ചികിത്സാ, ഗവേഷണ, പരിപാലന കേന്ദ്രം തൃശൂരില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ആന ഉടമകളും ആന പ്രേമികളും ചേര്‍ന്ന് രൂപവത്കരിച്ച എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ആശുപത്രി സ്ഥാപിക്കുന്നത്.

ആശുപത്രിക്കായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ചിറ്റണ്ടയില്‍ 31 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ട്രസ്റ്റ് നടപടി തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്ക് പുറമെ പുരനരധിവാസ, പ്രത്യുല്‍പാദന കേന്ദ്രവും സഞ്ചരിക്കുന്ന ആന ആശുപത്രിയും പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്നതാണ് പദ്ധതി. നൂറ് കോടിയോളമാണ് ചെലവ്. അടുത്ത മാസത്തോടെ തറക്കല്ലിടും.

ആനകളെയും ഉത്സവങ്ങളെയും ഇഷ്ടപ്പെടുന്ന പ്രവാസി വ്യവസായികളും പൗരപ്രമുഖരും ആന ഉടമകളും ദേവസ്വങ്ങളും മാനേജിങ് ട്രസ്റ്റി അംഗങ്ങളായാണ് തൃശൂര്‍ കേന്ദ്രമായി വിദ്യാഭ്യാസ ചാരിറ്റബ്ള്‍ ട്രസ്റ്റ് രൂപവത്കരിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top