വാട്സ്ആപ്പിനെ വെല്ലാന്‍ മലയാളിയുടെ ‘വാട്സിന്‍’

mdnതൃശൂര്‍: വാട്സ്ആപ്പിനു പകരമായി മലയാളിയുടെ ‘വാട്സിന്‍’ ആപ്ലിക്കേഷന്‍. മലപ്പുറം പള്ളിമുക്ക് എടവണ്ണ സ്വദേശിയും തൃശൂര്‍ ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളജ് അധ്യാപകനുമായ കെ.സി. മുഹമ്മദ് ഫൈസല്‍ ഹുദവിയാണ് ‘വാട്സിന്നി’ന്റെ ശില്‍പി.

പരിധിയില്ലാതെ ശബ്ദം, ചിത്രം, ദൃശ്യം എന്നിവക്ക് പുറമെ സോഫ്റ്റ്‌വെയറുകള്‍, മൊബൈല്‍ ആപ്പുകള്‍, പി.ഡി.എഫ് ഫയലുകള്‍, സിപ്പ് ഫയലുകള്‍ എന്നിവയും വാട്സ്ഇന്നിലൂടെ കൈമാറാമെന്ന് ഫൈസല്‍ ഹുദവി പറയുന്നു.

ഇതിനകം 1500ലധികം ഉപഭോക്താക്കള്‍ ‘വാട്സിന്‍’ ഉപയോഗിച്ചുതുടങ്ങി. വൈകാതെ പ്ലേസ്റ്റോറില്‍ ലഭ്യമാവുന്ന വാട്സിന്‍ ഇപ്പോള്‍ http://www.whatsinn1.weebly.com എന്ന ലിങ്കിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.

Print Friendly, PDF & Email

Leave a Comment