Flash News

‘ട്രിനിറ്റി സെന്റര്‍’ കൂദാശ ചെയ്തു

January 23, 2016 , ജീമോന്‍ റാന്നി

Photo 2

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ജനങ്ങളുടെയും, പ്രത്യേകിച്ച് കായികപ്രേമികളുടെയും, സ്വപ്‌നസാക്ഷാത്ക്കാരമായി ആധുനിക സൗകര്യങ്ങളോടുകൂടി പണി പൂര്‍ത്തീകരിച്ച ട്രിനിറ്റി സെന്ററിന്റെ (പവലിയന്‍) കൂദാശ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ നിര്‍വഹിച്ചു. ഡിസംബര്‍ 25ന് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷാനന്തരം ട്രിനിറ്റി സെന്ററില്‍ നടന്ന കൂദാശാകര്‍മ്മത്തില്‍ വികാരി റവ.കൊച്ചുകോശി ഏബ്രഹാം, അസിസ്റ്റന്റ് വികാരി റവ.മാത്യുസ് ഫിലിപ്പ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന് ഇത് ഒരു അഭിമാന നിമിഷമാണെന്ന് തിരുമേനി അഭിപ്രായപ്പെട്ടു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഇത്തരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് ഫെസിലിറ്റി ഭദ്രാസനത്തില്‍ ആദ്യത്തേതാണ്. അമേരിക്കയില്‍ പണി കഴിപ്പിച്ച പ്രഥമ മാര്‍ത്തോമ്മാ ദേവാലയം എന്ന പദവി അലങ്കരിയ്ക്കുന്ന ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ഈ ട്രിനിറ്റി സെന്റര്‍. ഇടവകയ്ക്ക് മാത്രമല്ല, ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ സമൂഹത്തിനും പൊതുസമൂഹത്തിനും ഈ സെന്റര്‍ പ്രയോജനകരമായി തീരട്ടെയെന്നും തിരുമേനി ആശംസിച്ചു.

പതിനായിരം ചതുരശ്ര അടിയില്‍ പണി പൂര്‍ത്തീകരിച്ച ട്രിനിറ്റി സെന്ററിന്റെ ഉള്‍ഭാഗത്ത് ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ഒരേ സമയം കളിയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിയ്ക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സ്‌പോര്‍ട്‌സ് ലൈറ്റിംഗും സെന്ററിന്റെ പ്രത്യേകതയാണ്.

കായികരംഗത്തിന്റെ വികസനത്തിനും പരിശീലനത്തിനും ഉതകുന്ന രീതിയില്‍ ഹൂസ്റ്റണില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ട്രിനിറ്റി സെന്ററിനെ വലിയ പ്രതീക്ഷയോടെയാണ് ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ സമൂഹവും പൊതുസമൂഹവും കാണുന്നത്. മിതമായ നിരക്കില്‍ ട്രിനിറ്റി സെന്റര്‍ പൊതുസമൂഹത്തിന് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളെപ്പറ്റിയും ഇടവക ആലോചിച്ചു വരുന്നു.

കണ്‍വീനര്‍ ഷോണ്‍ ഉമ്മന്‍ നന്ദിപ്രകാശിപ്പിച്ചു. തിരുമേനിയുടെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം കൂദാശ ചടങ്ങുകള്‍ സമാപിച്ചു.

റവ.കൊച്ചുകോശി ഏബ്രഹാം (വികാരി) റവ.മാത്യൂസ് ഫിലിപ്പ് (അസി.വികാരി), ഷോണ്‍ ഉമ്മന്‍ (കണ്‍വീനര്‍), റജി ജോണ്‍, മാത്യു കോശി (ജോ.കണ്‍വീനറന്മാര്‍) ഇടവക ചുമതലക്കാര്‍. തുടങ്ങി 30 പേരടങ്ങുന്ന കമ്മറ്റിയാണ് ട്രിനിറ്റി സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

വാര്‍ത്ത: ജീമോന്‍ റാന്നി

Photo 3 Photo4 photo5 photo7photo 1 photo6


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top