Flash News

ഹോസ്റ്റല്‍ ചുമരില്‍ അശ്ലീലം: വിദ്യാര്‍ഥികളില്‍ നിന്ന് ചെലവ് ഈടാക്കാന്‍ ശിപാര്‍ശ

January 24, 2016 , സ്വന്തം ലേഖകന്‍

calicut-university2_12കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പുരുഷ ഹോസ്റ്റലിന്റെ ചുമരില്‍ മുഴുവന്‍ അശ്ലീല വരകളും എഴുത്തുകളും. പുതുതായി പണിത ഹോസ്റ്റലിന്റെ അവസ്ഥ കണ്ട സിന്‍ഡിക്കേറ്റ് ഉപസമിതി, വിദ്യാര്‍ഥികളില്‍ നിന്ന് ചുമര്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനു വേണ്ട പണം ഈടാക്കാന്‍ ശിപാര്‍ശ ചെയ്തു.

സര്‍വകലാശാല അടുത്തിടെ നിര്‍മിച്ച ഹോസ്റ്റലിലാണ് അശ്ലീല ചുമരെഴുത്ത്. കായിക വകുപ്പിലെ വിദ്യാര്‍ഥികളാണ് ഇവിടെ താമസിക്കുന്നത്. ചുമര്‍ മുഴുവന്‍ വൃത്തികേടാക്കിയ വിദ്യാര്‍ഥികളെ ഉപസമിതിയംഗങ്ങള്‍ തേടിയെങ്കിലും ആരും ഏറ്റെടുത്തില്ല. തുടര്‍ന്നാണ്, ചുമര്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ആവശ്യമായ ചെലവ് താമസക്കാരില്‍നിന്ന് ഈടാക്കാമെന്ന ധാരണയിലത്തെിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top