ലോറിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തു ശേഖരം പിടികൂടി

fffപാലക്കാട്: ആട്ടിന്‍ കാഷ്ഠത്തിനിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 100 പെട്ടി സ്ഫോടക വസ്തുക്കള്‍ പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്ന് സംസ്ഥാനത്തേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക ശേഖരമാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഒഴലപ്പതി ചെക്പോസ്റ്റ് കഴിഞ്ഞ് എത്തിയ വാഹനമാണ് പിടികൂടിയത്. 98 പെട്ടി ജലാറ്റിന്‍ സ്റ്റിക്, രണ്ട് പെട്ടി ഇലക്ട്രോണിക് തിരി എന്നിവയാണ് പിടികൂടിയത്.

ഡ്രൈവര്‍ നാമക്കല്‍ സ്വദേശി കന്തസ്വാമിയെ (50) കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കള്ളിയമ്പാറക്ക് സമീപമാണ് വാഹനം പിടികൂടിയത്. സേലത്തുള്ള ഒരു പെട്രോള്‍ ബങ്കിന് മുന്നില്‍ നിന്നാണ് കന്തസ്വാമിക്ക് കൈമാറുന്നത്.

പാലക്കാട് കല്‍മണ്ഡപത്തില്‍ എത്തിക്കാനാണ് നിര്‍ദേശം ലഭിച്ചത്. ഇതിന് പ്രതിഫലമായി 5000 രൂപ ലഭിച്ചെന്ന് കന്തസ്വാമി പൊലീസിന് മൊഴി നല്‍കി. സ്ഫോടക വസ്തുക്കള്‍ വയനാട്ടിലേക്കാണ് കൊണ്ടുപോവുന്നതെന്ന നിഗമനത്തിലാണ് പൊലീസ്.

Print Friendly, PDF & Email

Leave a Comment