Flash News

ബാബുവിന്റെ രാജി; സുധീരനെതിരെ എ ഗ്രൂപ്പില്‍ രോഷം പുകയുന്നു

January 25, 2016 , സ്വന്തം ലേഖകന്‍

Babu with sudheeranകൊച്ചി: കെ. ബാബുവിന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് വി.എം സുധീരനാണെന്ന് എ ഗ്രൂപ്പ്. താന്‍ രാജിവക്കുന്നത് മുഖ്യമന്ത്രിയെ അറിയിച്ചാല്‍ മതിയെന്നും കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കേണ്ടതില്ലന്നും ബാബു തുറന്നടിച്ചു.

ബാബു രാജിക്കാര്യം പറയാന്‍ മുഖ്യമന്ത്രിയെ കാണാന്‍ കൊച്ചി ഗസ്റ്റ്ഹൗസിലത്തെുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത മുറിയില്‍ വി.എം സുധീരനുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ രാജിക്കാര്യം അറിയിച്ചശേഷം ബാബു സുധീരനെ കാണാന്‍ കൂട്ടാക്കിയില്ല. വി.എം. സുധീരന്‍ ഗെസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നാണ് ബാബു പറയുന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി വിധി വന്നശേഷം ബാബുവിന്റെ രാജിക്ക് അനുകൂലമായി സുധീരന്‍ സംസാരിച്ചതാണ് ബാബുവിനെ ചൊടിപ്പിച്ചത്. കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളതെന്നാണ് സുധീരന്‍ പറഞ്ഞത്.

ബാബുവിനെ സമ്മര്‍ദത്തിലാക്കാന്‍ സുധീരന്‍ നീക്കം നടത്തിയെന്നാണ് എ വിഭാഗത്തിന്റെ ആക്ഷേപം. കോടതിയിലെ വിജിലന്‍സിന്റെ മോശം പ്രകടനത്തിന് പിന്നില്‍ ഐ വിഭാഗത്തിന്റെ താല്‍പര്യമുണ്ടെന്ന് എ ഗ്രൂപ് സംശയിക്കുന്നു. വിജിലന്‍സിന്റെ വീഴ്ചയെച്ചൊല്ലി എ-ഐ വിഭാഗം നേതാക്കള്‍ക്കിടയിലും അതൃപ്തിയുണ്ട്.

അതേസമയം, ബാബുവിന്റെ രാജിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന നീക്കത്തില്‍ സുധീരന്‍ ഉമ്മന്‍ചാണ്ടിയോട് തന്റെ അതൃപ്തി അറിയിച്ചു. മദ്യനിരോധനവുമായി ബന്ധപ്പെട്ട് താനെടുത്ത നിലപാടുകളിലെ പ്രതിഷേധമാണ് ബാബുവിന്റെ പെരുമാറ്റത്തിന് പിന്നിലെന്നാണ് സുധീരന്‍ കരുതുന്നത്.

ചെന്നിത്തലയുടെ നേര്‍ക്കും എ ഗ്രൂപ്പിന്റെ സംശയമുന നീളുന്നുണ്ട്. അന്വേഷണപുരോഗതി റിപ്പോര്‍ട്ടെങ്കിലും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ ബാബുവിന് രാജിവെക്കേണ്ടി വരുമായിരുന്നില്ല. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്കുകീഴിലുള്ള വിജിലന്‍സ് കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത് എന്ന് എ ഗ്രൂപ്പ് കരുതുന്നു.

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം നേതാക്കള്‍ പരസ്യപ്രസ്താവനയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ബാബുവിന്റെ രാജിയുണ്ടാക്കിയ പ്രതികരണം നീറിപ്പുകയുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top