Flash News

“കൃപയിന്‍ ചിറകടിയില്‍ ” (Under Gracious Wings): റവ. ഫാ. പൗലോസ് റ്റി. പീറ്ററിന്‍െറ പൗരോഹിത്യ രജത ജൂബിലി സ്മരണികാ ഗ്രന്ഥം – ഒരാസ്വാദനം

January 25, 2016 , വര്‍ഗീസ് പോത്താനിക്കാട്

kripa sizedകവിതാത്മകമായ തലക്കെട്ടുകൊണ്ടുതന്നെ വശ്യമായ ഈ സ്മരണിക ഏതാണ്ട് നാല്‍പ്പതു വര്‍ഷത്തിലേറെയായി അമേരിക്കന്‍ ഐക്യനാടുകളുടെ തിലകക്കുറിയായ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഫാ. പൗലോസ് പീറ്ററിന്‍െറ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്. ഒരു ഹൃസ്വ സമയ പരിപാടിയായി ഓടിച്ചൊരു വായനയായിരുന്നു എന്‍െറ ആദ്യ തീരുമാനം. വായിച്ചു തുടങ്ങിയപ്പോഴാകട്ടെ ഇതിലുടനീളം ഞാനും എന്നെപ്പോലുള്ളവരും കഥ പറയുന്നുുവെന്ന പ്രതീതിയുളവാക്കുകയും അത് മുമ്പോട്ടു വായിക്കുവാനുള്ള ജിജ്ഞാസയും കൗതുകവും MEഉണര്‍ത്തുകയും ചെയ്തു. താളുകള്‍ മറിക്കുന്തോറും ഇതൊരുസ്മരണികയെന്നതിലുപരി ഗൗരവപൂര്‍വ്വമായ വായനയര്‍ഹിക്കുന്ന ഗ്രന്ഥമാണെന്നു ബോധ്യമായി.ഇന്‍ഡ്യയും അമേരിക്കയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ജീവിതത്തിലെ പല തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ പല മഹദ് വ്യക്തികള്‍ എഴുതിയ ലിഖിതങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, പൗരോഹിത്യജീവിതത്തിലും കുടുംബജീവിതത്തിലുമായുളള പ്രിയപ്പെട്ടവരുടെ കുറിപ്പുകള്‍, ജൂബിലേറിയന്‍െറ ജീവിതാനുനുവങ്ങളും പിന്നിട്ട സംഭവബഹുലമായ ജീവിതയാത്രയും ആത്മകഥയുടെ ആര്‍ജ്ജവത്തോടെ വിവരിച്ചിരിക്കുന്ന ലേഖനവും അദ്ദേഹം എഴുതിയ മാതൃകാ ലേഖനങ്ങളും എല്ലാം സമഞ്ജസമായി സമ്മേളിച്ചപ്പോള്‍ ആശയ സമ്പന്നമായ ഒരക്ഷര സുമ്പരിയായി ഈ പുസ്തകം രൂപപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തി അശേഷമില്ല.

ഡോ. ഡി. ബാബു പോള്‍ ഐ. എ. എസ്. അവതാരികയെഴുതിയ ഈ പ്രൗഢ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാ. പൗലോസ് പീറ്റര്‍ പൗരോഹിത്യത്തിന്‍െറ ഒരു സുപ്രധാന നാഴികക്കല്ലു പിന്നിടുന്നതോടൊപ്പം ഐക്യരാഷ്ട്ര സഭയിലെ 32 വര്‍ഷത്തെ അന്താരാഷ്ട്രീയ സിവില്‍ സര്‍വീസിനു ശേഷം വിരമിച്ച വ്യക്തിയുമാണ്. തന്‍െറ ജന്മനാടായ കോലഞ്ചേരി ഗ്രാമത്തിലെ ബാല്യകാല ജീവിതം മുതല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഉയര്‍ന്ന ഔദ്യോഗിക പദവിയിലെത്തിച്ചേര്‍ന്നതുവരെയുള്ള സഫലമായ ജീവിതയാത്രയുടെ സായാഹ്‌നത്തില്‍ നാളിതുവരെ ദൈവകൃപയുടെ ചിറകടിയില്‍ തന്നെയും കുടുംബത്തെയുംപരിപാലിച്ചതിനെ നമ്പിയോടെ സ്മരിക്കുകയും ആ യാത്രയില്‍ തന്‍െറ സഹയാത്രികരും പങ്കാളികളും സഹായികളുമായവരുമായി ആ നിര്‍വൃതിയുടെനിമിഷങ്ങള്‍ പങ്കുവയ്ക്കുകയും അനശ്വരമാക്കുകയുമാണ് ഇങ്ങനെയൊരു ദൗത്യത്തിനു പിന്നിലെന്ന് അച്ചന്‍ തന്നെ സാക്ഷിക്കുന്നു. വൈവിധ്യമുള്ള ആശയങ്ങളും സമകാലീന യാഥാര്‍ത്ഥ്യങ്ങളും ചരിത്രപരമായ വസ്തുതകളും ഇതിവൃത്തമായി പ്രശസ്തരും പ്രഗത്ഭരുമായ സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ ലേഖനങ്ങളും കവിതകളും ആശംസളോടൊപ്പം ഈ സ്മരണികയെ കാലികവും അര്‍ത്ഥപൂര്‍ണ്ണവും വായനായോഗ്യവുമാക്കിയിരിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ കല്‍പ്പനയില്‍ താന്‍ അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ഇന്നുവരെയും പൗലോസ് അച്ചനുമായി തനിക്കുള്ള സൗഹൃദത്തെയും സുഖത്തിലും ദു:ഖത്തിലും വേര്‍പിരിയാത്ത ആത്മബന്ധത്തെയും അദ്ദേഹം തനിക്കുനല്‍കിയ വിലയേറിയ സേവനങ്ങളെയും അനുസ്മരിച്ചു. റവ. ഫാ. ഡോ. ജോര്‍ജ് കോശി, റവ. ഫാ. സഖറിയാ നൈനാന്‍, ഡോ. ഡി. ബാബു പോള്‍, ഐ. എ. എസ്., റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍, റോയി പോള്‍ ഐ.എ.എസ്. എന്നിവരുടെ ലേഖനങ്ങളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.

Pres Barack Obama“സര്‍വ്വശക്തനായ ദൈവത്തിന്‍െറ കൃപ’ (Providence of The Almighty God) എന്ന ശീര്‍ഷകത്തില്‍ പൗലോസ് അച്ചന്‍ ഇംഗ്ലീഷില്‍ എഴുതിയ ലേഖനം സരസവും സരളവുമായ ഭാഷാ ശൈലിയില്‍ രജത ജൂബിലി എന്നത് ആഘോഷത്തിന്‍െറ മാത്രമല്ല, പുനരവലോകനത്തിന്‍െറയും കൃതജ്ഞതയുടെയും അവസരമാണന്നെുള്ള ആശയം ഉള്‍ക്കൊണ്ട് നാളിതുവരെയുള്ള തന്‍െറ ജീവിതയാത്രയെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. ദൈവകൃപയുടെയും ദിവ്യപരിപാലനത്തിന്‍െറയും തണലിലൂടെയുള്ള ആ യാത്രയില്‍ അനുവാചകരെ അനുയാത്രികരാക്കി താന്‍ ജനിച്ചുവളര്‍ന്ന ആ നാട്ടു പാതകളിലൂടെ നയിക്കുന്ന പ്രതീതിയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതിലൂടെ 1950 കളിലും 60 കളിലുമുള്ള കേരളീയ ഗ്രാമീണ ജീവിതത്തിന്‍െറ ഒരു പരിച്ഛേദം തന്നെ നമുക്ക് ലഭ്യമാകുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ രണ്ടാം തലമുറ എന്നെങ്കിലും അവരുടെ വേരുകള്‍ അന്വേഷിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ ലേഖനം അതിലേക്കുള്ള വാതായനം തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സഞ്ചാരസാഹിത്യകാരന്‍െറ സ്വാഭാവികതയിലും അവതരണശൈലിയിലുമാണ് ആ ഗ്രാമത്തിന്‍െറ കഥ ഐതീഹ്യങ്ങളുടെയും പാരമ്പര്യങ്ങളുടെയുമെല്ലാം പിന്‍ബലത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്‍െറ പൗരാണികതയറിയാത്ത ഇളം തലമുറയ്ക്ക് പാഠ്യയോഗ്യമായ സാഹിത്യശകലമായി ഇത് പ്രയോജനപ്പെടും. നാമെല്ലാം സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍അവ എത്രമാത്രം യാഥാര്‍ത്ഥ്യമാകാറുണ്ട്? ചിലത് യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. പൗലോസ് അച്ചന്‍ സ്പനം പോലും കാണാത്ത കാര്യമായിരുന്നു ഈ രാജ്യത്തെത്തുകയെന്നത്. ഈ രാജ്യത്ത് വന്നുപെടുകയും ലോകരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് ഉന്നതമായ ഔദ്യോഗിക പദവിയിലെത്തുകയും അതേ സമയം തന്‍െറ പൗരോഹിത്യ ചുമതലകളെ ഉതിര്‍ന്നുപോകാതെ നെഞ്ചിലേറ്റി നടക്കുന്നതുമല്ലാം ദൈവകൃപയുടെയും പദ്ധതിയുടെയും ഭാഗമായി അദ്ദേഹം കാണുന്നു. സംഭവബഹുലവും വെല്ലുവിളികളും പ്രതിസന്ധികളും പ്രതികൂലതകളും നിറഞ്ഞതുമെങ്കിലും അനുഗ്രഹീതവും സഫലവും ധന്യവുമായി ഉരുത്തിരിഞ്ഞ, കോലഞ്ചേരിയിലെ കുഗ്രാമമായ തമ്മാനിമറ്റം മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെയുള്ള അദ്ദേഹത്തിന്‍െറ ജീവിത യാത്ര അനേകര്‍ക്ക് പ്രചോദനവും ഉദ്‌ബോധനവും പ്രദാനം ചെയ്യുവാന്‍ പര്യാപ്തമാണ്. തന്‍െറ പുത്രന്‍ ജോജിയും പിന്നീട് താനും വൈദ്യശാസ്ത്രത്തിന്‍െറ സാധ്യതകള്‍ക്കും പരിമിതികള്‍ക്കും അപ്പുറമായി എല്ലാവരുടെയും പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അചഞ്ചലമായ ദൈവവിശ്വാസവും പ്രാര്‍ത്ഥനയും വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവസാക്ഷ്യം ഒരുദാഹരണം മാത്രം. പുസ്തകത്തിിന്‍െറ “കൃപയിന്‍ ചിറകടിയില്‍’ എന്ന പേരുതന്നെ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. അതോടൊപ്പം നിധി ബഞ്ചമിന്‍ രൂപകല്‍പ്പന ചെയ്ത കവര്‍ ചിത്രം ആ ആശയം ഉന്നിപ്പറയുന്നു. തള്ളക്കോഴി തന്‍െറ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ സംരക്ഷിച്ചു പരിപാലിക്കുന്നതുപോലെ സര്‍വ്വശക്തനായ ദൈവം നമ്മെയെല്ലാം കാത്തു രക്ഷിക്കുന്നുവെന്ന കേന്ദ്ര സന്ദേശം വളരെ അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു.

Family 2015 September“ഒരു ചിത്രം ഒരായിരം വാക്കുകള്‍ക്കു സമം” എന്ന ആപ്തവാക്യം അന്വര്‍ത്ഥമാകുമാറ് അച്ചന്‍െറ ജീവിതത്തിലെ അനേകം അനുസ്മരണീയ സംഭവങ്ങളെയും, ലോകപ്രസിദ്ധരായ മഹാരഥന്മാരുടെയും രാഷ്ട്രത്തലവന്മാരുടെയും വിശ്വവിഖ്യാതരായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെയും ഒപ്പമുള്ള അനര്‍ഘ നിമിഷങ്ങളെയും ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്നത് സ്വയം കഥ പറയുന്നവയാണ്.

ആത്മീയവും കുടുംബപരവും, സഭാപരവും, സാമൂദായികവുമായ ഉയര്‍ന്ന ഉത്തരവാദിത്വങ്ങളെ കോര്‍ത്തിണക്കി ഒന്നിനൊന്നു കുറയാതെയും, ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കാതെയും സേവനനിരതനായി ഇന്നും കര്‍മ്മനിരതനായി സമൂഹത്തില്‍ നിലകൊള്ളുന്ന ബഹുമാന്യനായപൗലോസ് പീറ്റര്‍ അച്ചന്‍െറ പൗരോഹിത്യ രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച “കൃപയിന്‍ ചിറകടിയില്‍” എന്ന പുസ്തകം കെട്ടിലും മട്ടിലും മനോഹരവും തികച്ചും വായനായോഗ്യവുമാണ്.

വൈറ്റ് പ്ലെയിന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് വികാരിയായ പൗലോസ് അച്ചന്‍ ന്യൂയോര്‍ക്കിലെ സയോസെറ്റില്‍ താമസിക്കുന്നു. ന്യയോനേറ്റോളജിസ്റ്റ് ഡോ. അമ്മു പൗലോസാണ് ഭാര്യ. ഡോ. നിധി വര്‍ഗീസ്, ഡോ. താരാ പൗലോസ്, ജോര്‍ജ് പൗലോസ് എന്നിവരാണ് മക്കള്‍. ജേക്കബ് വര്‍ഗീസാണ് മകള്‍ നിധിയുടെ ഭര്‍ത്താവ്. കൊച്ചു മക്കള്‍: ഡാനിയല്‍, ആന്‍ഡ്രു, കിരണ്‍, സോണിയ.

വര്‍ഗീസ് പോത്താനിക്കാട്

01 0203_4 With Prime Minister A.B. Vajpayee of India _62 Near my National Flag


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top