Flash News

അസിസ്റ്റന്‍റ് ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണി ജോവിന്‍ ആറ്റുപുറം ഓര്‍മാ തിങ്ക്‌ഫെസ്റ്റ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

January 25, 2016 , ജോര്‍ജ് നടവയല്‍

Asst District Attorny Jovin Joseഫിലഡല്‍ഫിയ: അസിസ്റ്റന്‍റ് ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണി ജോവിന്‍ ജോസ് ആറ്റുപുറം ഓര്‍മാ തിങ്ക് ഫെസ്റ്റ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. “അമേരിക്കന്‍ മലയാളികളുടെ ന്യൂ ജനറേഷനെ പ്രോത്സാഹിപ്പിക്കേണ്ടതെങ്ങനെ” എന്ന വിഷയത്തില്‍ ജോവിന്‍ ആറ്റുപുറം കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ജോവിന്‍ ജോസിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്‍റ് ഇമ്മാനുവേല്‍ “ഓര്‍മ്മ യൂത്ത് ഓഫ് ദി ഇയര്‍ അവാര്‍ഡ് ” സമ്മാനിച്ചു.

ബക്സ് കൗണ്ടി അസിസ്റ്റന്‍റ് ഡിസ്‌ട്രിക്റ്റ് അറ്റോര്‍ണി ജോവിന്‍ ജോസ് ആറ്റുപുറം 27-ാമത്തെ വയസ്സില്‍ തന്നെ ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ്. അമേരിക്കന്‍ മലയാള യുവതലമുറയ്ക്ക് മാതൃകാപരമായ പ്രചോദനം എന്ന നിലയില്‍ ജോവിന്‍റെ പഠനവും കരിയറും ശ്രദ്ധ നേടുന്നു. വൈഡ്നര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍നിന്ന് ജൂറിസ് ഡോക്ടര്‍ നിയമ ബിരുദം ഉന്നത ഓണര്‍ (“സുമ്മ കും ലൗഡേ”) ഗ്രേഡോടെയാണ് ജോവിന്‍ ജോസ് നേടിയിരുന്നത്. നിശിതവും സമര്‍ത്ഥവുമായ അഭിഭാഷക വാദങ്ങളിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അനവധി കുപ്രസിദ്ധ കുറ്റവാളികളെ, അവരര്‍ഹിക്കുന്ന തിരുത്തല്‍ ശിക്ഷണത്തിന് വിധേയരാക്കുന്ന ഉത്തരവുകള്‍ നേടുന്നതിനു് ജോവിനു കഴിഞ്ഞു. അനവധി പൊലീസ് ഉദ്യോഗസ്ഥരും നിയമജ്ഞരും ജോവിന്‍റെ സൗഹൃദം തേടുന്നൂ എന്നത് മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ യുവ നേട്ടമായി മാതൃകയാകുന്നു.

“അമേരിക്കന്‍ മലയാളികളുടെ ന്യൂ ജനറേഷനെ പ്രോത്സാഹിപ്പിക്കേണ്ടതെങ്ങനെ” എന്ന വിഷയത്തില്‍ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് ജോവിന്‍ ജോസ് ആറ്റുപുറം പറഞ്ഞതിങ്ങനെയാണ്: പുതു തലമുറ നേരിടുന്ന വര്‍ദ്ധിച്ച മാത്സര്യം കടുത്ത സമ്മര്‍ദ്ദം ഉളവാക്കുന്നു എന്നതാണ് ഓരോ വര്‍ഷവും ഏറിവരുന്ന പ്രതിഭാസം. ഈ മാത്സര്യവേഗത്തിനൊപ്പം കുതിയ്ക്കാന്‍ സജ്ജീകൃതരാകുന്നതതിന് ചിട്ടയുള്ള ജീവിത ശൈലിയും വ്യായാമവും ആത്മീയതയും മാതാപിതാക്കളുമൊത്തുള്ള ആശയ വിനിമയവും പഠനോത്സാഹികളുമായുള്ള കൂട്ടുകെട്ടും ആനുകാലിക സാങ്കേതിക വിദ്യകളിലുള്ള നൈപുണ്യവും സ്കോളര്‍ഷിപ്പുകള്‍ ആര്‍ജ്ജിക്കുന്നതിനുള്ള വിദ്യകളുടെ സ്വായത്തമാക്കലും ആരോഗ്യകരമായ ഭക്ഷണ ശീലവും ലഹരികള്‍ക്കടിമപ്പെടാതുള്ള ഉല്ലാസവേളകളും ക്രമീകരിക്കുന്നതിന് അത്തരം ഗ്രൂപ്പുകളില്‍ മാത്രം ഭാഗമാകുന്നതിനുള്ള തീരുമാനം യുവതലമുറ പുലര്‍ത്തണം.

Sibichan Chemplayil“അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന തലമുറകള്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാനെന്തു ചെയ്യണം” എന്ന വിഷയത്തില്‍ ഓര്‍മ്മ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍ വിവിധ ആശയങ്ങള്‍ പങ്കു വച്ചു. മാതാപിതാക്കള്‍, മക്കളുടെ നേഴ്സറി പ്രായം മുതല്‍ അവരുടെ കോളജ് പഠനകാലമുള്‍പ്പെടെ എല്ലാ അവസരങ്ങളിലും, എത്രകണ്ട് അവരുമായി, കലവറയില്ലാത്ത ആശയ വിനിമയത്തിന് സാദ്ധ്യതയുണ്ടാക്കുന്നുവോ, അതനുസരിച്ച,് തലമുറകള്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാനാകും എന്ന് സിബിച്ചന്‍ ചെമ്പ്ളായില്‍ പറഞ്ഞു. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഒരു ഗ്രാമം മുഴുവന്‍ പങ്കു ചേരുന്നു എന്ന് പറയാറുണ്ട്. അതിവിടെ പ്രായോഗികമാകാന്‍ അവസരം കുറവാണ്. എന്നാലും, യുവതലമുറയുടെ പ്രശ്നങ്ങളോടും പ്രതീക്ഷകളോടും; നാം ഭാഗമായിരിക്കുന്ന കമ്മ്യൂണിറ്റി, അനുഭാവ പൂര്‍വകമായ സമീപനം കൈക്കൊള്ളുമ്പോള്‍, ആ സമീപനം കൊണ്ട്, കമ്മ്യൂണിറ്റിയെ, ജനറേഷന്‍ ഗ്യാപ്പിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായി മാറ്റാവുന്നതാണ്. മലയാളിസംഘടനകളിലും ആരാധനാ സമൂഹങ്ങളിലും തലമുറകളുടെ അകല്‍ച്ച പരിഹരിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണ പദ്ധതികള്‍ കാലം മാറുന്നതനുസ്സരിച്ച് ആവിഷ്ക്കരിക്കുവാന്‍ അത്തരം പ്രസ്ഥാനങ്ങള്‍ സുസജ്ജരാകണം.

“നമ്മുടെ സമൂഹത്തിന്‍റെ മെച്ചമായ ഭാവിയ്ക്ക് അമേരിക്കയിലെ മലയാള വനിതകളുടെ പങ്ക് ” എന്ന വിഷയം ആസ്പദമാക്കി ഫൊക്കാനാ പെന്‍സില്‍വേനിയാ റീജിയണ്‍ വനിതാ സമിതി ജനറല്‍ സെക്രട്ടറി സെലിന്‍ ഓലിക്കല്‍ പ്രസംഗിച്ചു. അമേരിക്കയിലെ ജീവിതത്തിരക്കില്‍ മലയാളി സമൂഹത്തിന്‍റെ മെച്ചമായ ഭാവിയ്ക്ക് വനിതകളുടെ ഉദ്യോഗവും കുടുംബച്ചുമതലകളും മക്കളുടെ കാര്യങ്ങളിലുള്ള ശ്രദ്ധയും സാമൂഹിക പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക എന്നത് സമയ ദൗര്‍ലഭ്യത്തെ തോല്‍പ്പിക്കുവാന്‍ കഴിയുക എന്ന സാമര്‍ത്ഥ്യത്തെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. സ്ത്രീ സഹജമായ സവിശേഷാദ്ധ്വാന ശീലം കൊണ്ട് ഈ ചുമതല ഭംഗിയായി നിര്‍വഹിക്കാനാവും. സ്ത്രീകള്‍ ഇത്തരം ചുമതലകള്‍ വീഴ്ച്ച കൂടാതെ നിര്‍വഹിക്കുന്ന കുടുംബവും സമൂഹവും മെച്ചപ്പെട്ട ജീവിതനിലവാരം പുലര്‍ത്തുന്നൂ എന്നതാണ് സമൂഹത്തിന്‍റെ മെച്ചമായ ഭാവിയ്ക്ക് അമേരിക്കന്‍ മലയാള വനിതകള്‍ക്ക് വ്യക്തമായ പങ്കുണ്ട് എന്നതിന് തെളിവായി സ്വീകരിക്കേണ്ടത്: സെലിന്‍ ഓലിക്കല്‍ പറഞ്ഞു.

ജോര്‍ജ് നടവയല്‍

Celine Oalickal


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top