വിദേശത്തേക്ക് ഇ-മെയില്‍: ഷഹനാസിനെ ചോദ്യംചെയ്യാന്‍ അനുമതി

shahanaz-16.jpg.image_.576.432കൊച്ചി: തടിയന്റവിട നസീറിനെ സഹായിച്ചെന്ന കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ അല്ലപ്ര പൂത്തിരി ഹൗസില്‍ ഷഹനാസ് എന്ന അബ്ദുല്ലയെ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണപിഷാരടി എറണാകുളം സെന്‍ട്രല്‍ പൊലീസിന് അനുമതി നല്‍കി.

ഷഹനാസ് വിദേശത്തേക്ക് ഇ-മെയില്‍ അയച്ചതായും ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ഷഹനാസിനെ പാര്‍പ്പിച്ച ജയിലിലെ സൂപ്രണ്ടിന്റ സാന്നിധ്യത്തില്‍ ഈമാസം 27നകം ഏതെങ്കിലും ഒരുദിവസം രാവിലെ 10മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യാനാണ് അനുമതി. പ്രതിയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ബംഗളൂരു കേസിലെ പ്രതിയായ തടിയന്റവിട നസീറിനെ സഹായിക്കാനായി വിദേശത്തുനിന്ന് സഹായം തേടിയതായാണ് പൊലീസിന്റ ആരോപണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment