നിയമസഭയുടെ പ്രവർത്തനങ്ങൾ സാധാരണക്കാരന് ഉപകാരപ്പെടുന്ന തരത്തിലാകണമെന്ന് ഗവർണർ പി സദാശിവം

Chief-justice-sadasivam-copതിരുവനന്തപുരം: നിയമസഭയുടെ പ്രവർത്തനങ്ങൾ സാധാരണക്കാരന് ഉപകാരപ്പെടുന്ന തരത്തിലാകണമെന്ന് ഗവർണർ പി. സദാശിവം. ഭരണനിർവഹണ രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്തണം. രാജ്യം കൂടുതൽ ജാഗ്രതാ കാണിക്കണമെന്നതിന്‍റെ ഓർമപ്പെടുത്തലാണ് പത്താൻകോട്ട് ഭീകരാക്രമണമെന്നും 67മത് റിപ്പബ്ലിക് ദിനാഘോഷ സന്ദേശത്തില്‍ ഗവർണർ പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം കുടുതല്‍ കാര്യക്ഷമമാക്കണം. ഇടവര്‍ത്തികളുടെ ചൂഷണത്തില്‍ നിന്നും കാലവര്‍ഷ കെടുതിയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഗവർണർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment