Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഐ.­എന്‍.­ഒ.സി പെന്‍സില്‍വേ­നിയ കേരളാ ചാപ്റ്റ­റിന്റെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാ­ഘോ­ഷ­ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യായി

January 26, 2016 , ജീമോന്‍ റാന്നി

2016 republic day page 1

ഫിലാ­ഡല്‍ഫിയ: ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേ­നിയ കേരളാ
ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജനു­വരി 30­-ന് വൈകു­ന്നേരം 5 മണി മുതല്‍ അസന്‍ഷന്‍
മാര്‍ത്തോമാ ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ നട­ക്കുന്ന അറു­പ­ത്തേ­ഴാ­മത് ഇന്ത്യന്‍ റിപ്പ­ബ്ലിക്
ദിനാ­ഘോ­ഷ­ങ്ങ­ളുടെ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി പി.­ആര്‍.ഒ ദാ­നി­യേല്‍ പി. തോമസ്
അറി­യി­ച്ചു.

ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ക്കു­ന്നത് കെ.­പി.­സി.സി
വൈസ് പ്രസി­ഡന്റും കേരളാ ഹൈക്കോ­ട­തി­യിലെ ഗവണ്‍മെന്റ് പ്ലീഡ­റു­മായ ശ്രീമതി ലാലി
വിന്‍സെന്റാ­ണ്. കൂടാതെ അമേ­രി­ക്കന്‍ രാഷ്ട്രീയ രംഗത്തെ പ്രമു­ഖരും പങ്കെ­ടു­ക്കും.

പെന്‍സില്‍വേ­നിയ ചാപ്റ്റര്‍ പ്രസി­ഡന്റ് കുര്യന്‍ രാജന്റെ അധ്യ­ക്ഷ­ത­യില്‍ കൂടുന്ന പൊതു­
സമ്മേള­ന­ത്തില്‍ ഐ.­എന്‍.­ഒ.സി യു.­എ­സ്.എ നാഷ­ണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ്,
പ്രസി­ഡന്റ് ലവിറ്റ ഭഗത് സിംഗ്, നാഷ­ണല്‍ ഐ.­എന്‍.­ഒ.സി കേരളാ ചെയര്‍മാന്‍ കള­ത്തില്‍
വര്‍ഗീസ്, പ്രസി­ഡന്റ് ജോബി ജോര്‍ജ്, നാഷ­ണല്‍ കേരളാ അഡ്വൈസറി ബോര്‍ഡ് വൈസ്
ചെയര്‍മാന്‍ അഡ്വ. ജോസ് കുന്നേല്‍, ബോര്‍ഡ് മെമ്പര്‍ അലക്‌സ് തോമ­സ്,
പെന്‍സില്‍വേ­നിയ കേരളാ ചാപ്റ്റര്‍ ട്രഷ­റര്‍ ഐപ്പ് ഉമ്മന്‍ മാരേ­ട്ട്, ജോയിന്റ് ട്രഷ­റര്‍
ഫിലി­പ്പോസ് ചെറി­യാന്‍, മുന്‍ ജന­റല്‍ സെക്ര­ട്ടറി സാബു സ്കറിയ തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍
അര്‍പ്പി­ക്കും.

പൊതു­സ­മ്മേ­ള­ന­ത്തി­നു­ശേഷം നട­ക്കുന്ന കലാ­പ­രി­പാ­ടി­ക­ളുടെ ക്രമീ­ക­ര­ണ­ങ്ങള്‍
പൂര്‍ത്തി­യാ­യ­താ­യും, ഈവര്‍ഷം വ്യത്യ­സ്ത­മായ രീതി­യില്‍ നൃത്താ­വി­ഷ്കാ­ര­ങ്ങള്‍ കോര്‍ത്തി­ണക്കി
അതി­ഥി­കള്‍ക്ക് നയ­ന­മ­നോ­ഹാ­രിത വിളി­ച്ചോ­തുന്ന നൂതന പരി­പാ­ടി­ക­ളാണ്
ആവി­ഷ്ക­രി­ച്ചി­രി­ക്കു­ന്ന­തെന്ന് കണ്‍വീ­നര്‍മാ­രായ ജീമോന്‍ ജോര്‍ജും, ചെറി­യാന്‍
കോശിയും അറി­യി­ച്ചു.

ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള
രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്ന അവ­സ­ര­മാക്കി ഇതിനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് വാര്‍ത്താ
സമ്മേ­ള­ന­ത്തില്‍ ജന­റല്‍ സെക്ര­ട്ടറി സന്തോഷ് ഏബ്രഹാം ആഹ്വാനം ചെയ്യു­ക­യും,
ഫിലാ­ഡല്‍ഫി­യ­യിലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ഈ
സമ്മേ­ള­ന­ത്തി­ലേക്ക് ക്ഷണി­ക്കു­കയും ചെയ്തു.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ 610 457 5868, സന്തോഷ് ഏബ്രഹാം 215 605 6914,
ചെറി­യാന്‍ കോശി 201 286 9169, ഐപ്പ് ഉമ്മന്‍ മാരേട്ട് 267 688 4500,
ഫിലി­പ്പോസ് ചെറി­യാന്‍ 215 605 7310.

വാര്‍ത്ത: ജീമോന്‍ റാന്നി

lalyvincent pic

pictures pre,sec,tre

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top