Flash News

ഹോം സ്റ്റേ പീഡനം: പ്രതികളുമായി തിരിച്ചറിയല്‍ പരേഡ് നടത്തി

January 29, 2016 , സ്വന്തം ലേഖകന്‍

kochi-Good-Shepherd-Home-Stay-molest-case

മട്ടാഞ്ചേരി: യുവാവിനൊപ്പം എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിലെ ആറ് പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ഫോര്‍ട്ട്കൊച്ചി ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി, പട്ടാളം സ്വദേശി അല്‍ത്താഫ്, വെളിയില്‍ ഇജാസ്, ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു, ഫോര്‍ട്ട്കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ അപ്പു, നസ്റത്ത് കനാല്‍ റോഡില്‍ ക്ലിപ്റ്റന്‍ ഡിക്കോത്ത എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഫോര്‍ട്ട്കൊച്ചി പട്ടാളത്തെ ഗുഡ്ഷെപ്പേര്‍ഡ് ഹോം സ്റ്റേയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പീഡനത്തിനിരയായ യുവതിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് പരേഡും നടത്തി.

രണ്ടര മാസം മുമ്പാണ് പീഡനം അരങ്ങേറിയത്. ആറുപേര്‍ ചേര്‍ന്നാണ് എഴുപുന്ന സ്വദേശിയായ യുവാവിനൊപ്പം എത്തിയ തണ്ണീര്‍മുക്കം സ്വദേശിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. ഈ കേസിലെ അന്വേഷണം നടക്കുന്നതിനിടെ ഒന്നാം പ്രതി അല്‍ത്താഫിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഈ കേസില്‍ ഒരാള്‍ ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ മകനാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top