Flash News

തുലാഭാരവും കഴിച്ച് പരിപാടികള്‍ റദ്ദാക്കി രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് മടങ്ങി

January 29, 2016 , സ്വന്തം ലേഖകന്‍

chennithalaആലപ്പുഴ: സരിത നായരുടെ വെളിപ്പെടുത്തലില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആലപ്പുഴയിലെ പരിപാടികള്‍ റദ്ദാക്കി മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് മടങ്ങി. കായംകുളം പുല്ലുകുളങ്ങര ക്ഷേത്രത്തില്‍ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തിയാണ് ചെന്നിത്തല മടങ്ങിയത്. ഇതിന് 100 കിലോ പഞ്ചസാര ഉപയോഗിച്ചു.

തുലാഭാരചടങ്ങിന് തൊട്ടുമുമ്പാണ് സോളാര്‍ അഴിമതി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട വാര്‍ത്ത എത്തുന്നത്. ഈ സമയം പ്രതികരിക്കാന്‍ മടിച്ച മന്ത്രി വേഗം ചടങ്ങ് നിര്‍വഹിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി.

സുധീരന്റെ ജനപക്ഷയാത്ര ജില്ലയില്‍ എത്തുന്ന വ്യാഴാഴ്ച ആഭ്യന്തരമന്ത്രിയുടെ മുഴുവന്‍ പരിപാടികളും ജില്ലയില്‍ തന്നെയായിരുന്നു. ഉച്ചക്കുശേഷം കുട്ടനാട്ടിലെ മങ്കൊമ്പില്‍ പാര്‍ട്ടി പരിപാടികൂടാതെ നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷഭാഗമായ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനും മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് മന്ത്രി മടങ്ങിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top