Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സ്വയം വിരമിക്കുന്നു; ശിഷ്ട ജീവിതം ആധ്യാത്മിക, സാമൂഹിക സേവനത്തിന്

January 29, 2016 , സ്വന്തം ലേഖകന്‍

Trichur vigilance judge out from court

തൃശൂര്‍: ശിഷ്ട ജീവിതം ആധ്യാത്മിക മേഖലയിലും സാമൂഹിക സേവനത്തിനും വായനക്കുമായി മാറ്റിവെക്കുമെന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ പറഞ്ഞു. ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ടല്ല സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ തന്നെ ഹൈകോടതി രജിസ്‌ട്രാര്‍ക്ക് സ്വയം വിരമിക്കാന്‍ അനുവാദം തേടി അപേക്ഷ അയച്ചു. അത് കഴിഞ്ഞാണ് കോടതിയിലേക്ക് കയറിയത്. ഒന്നര വര്‍ഷത്തിലേറെ സര്‍വിസ് ബാക്കിയുണ്ട്. എങ്കിലും ഈ മേയ് 31ന് വിരമിക്കാനാണ് അനുമതി തേടിയിരിക്കുന്നതെന്ന് ജഡ്ജി പറഞ്ഞു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് ഹൈകോടതിയുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ വാസന്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ ഹൈകോടതി രജിസ്ട്രാര്‍ക്കാണ് അയച്ചത്. വെള്ളിയാഴ്ച രാവിലെ 9.50ന് വിജിലന്‍സ് കോടതി ഓഫിസില്‍ എത്തിയ ജഡ്ജി പത്ത് മിനിറ്റിനകം സ്വയം വിരമിക്കല്‍ അപേക്ഷ അയക്കാന്‍ സെക്രട്ടറിയെ ഏല്‍പിച്ചു.

2017 മേയ് 31 വരെ കാലാവധിയുള്ള വാസന്‍ ഈ വര്‍ഷം മേയ് 31ന് വിരമിക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആയിരുന്ന വാസന്‍ കഴിഞ്ഞ നവംബര്‍ 17നാണ് വിജിലന്‍സ് കോടതിയില്‍ ചുമതലയേറ്റത്. യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊച്ചിയിലെ കൊക്കെയ്ന്‍ കേസ് പരിഗണിച്ച ഇദ്ദേഹം, അന്വേഷണത്തിലെ വീഴ്ചക്ക് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടത്.

വിജിലന്‍സ് കോടതി വിധിക്കെതിരായ മുഖ്യമന്ത്രിയുടെയും മന്ത്രി ആര്യാടന്‍െറയും അപ്പീലുകള്‍ പരിഗണിച്ചത് ജസ്റ്റിസ് പി. ഉബൈദാണ്. രണ്ട് അവസരത്തിലും വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈകോടതി കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. എന്നാല്‍, പരാമര്‍ശങ്ങള്‍ വരുന്നതിനു മുമ്പുതന്നെ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കല്‍ അപേക്ഷ ഹൈകോടതി രജിസ്ട്രാര്‍ക്ക് അയച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top