രോഹിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് എ.ബി.വി.പി

a01ചെന്നൈ: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലെയുടെ കുടുംബത്തിന് സത്യസന്ധമായ അന്വേഷണത്തിലൂടെ നീതി ലഭ്യമാക്കണമെന്ന് എ.ബി.വി.പി.

തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ എ.ബി.വി.പി ദേശീയ പ്രചാരണം സംഘടിപ്പിക്കും. കാമ്പസിലെ എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചെന്ന പരാതിയില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മറ്റ് നാലു വിദ്യാര്‍ഥികള്‍ക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട രോഹിതിന്റെ ആത്മഹത്യ വ്യാപക പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടന വിശദീകരണവുമായി ഇറങ്ങുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയിലെ വിഷയം ദലിതരും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കമല്ലന്നും യാക്കൂബ് മേമന്റെ അനുയായികളും ദേശസ്നേഹികളായ വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദരി ചെന്നൈയില്‍ പറഞ്ഞു. രോഹിതിന്റെ മരണത്തില്‍ എ.ബി.വി.പിക്ക് പങ്കില്ല. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. സംഘടനയുടെ പ്രതിച്ഛായക്ക് ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് പ്രചാരണവുമായി രംഗത്തിറങ്ങുന്നതെന്ന് വിനയ് പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയിലെ 25 വിദ്യാര്‍ഥികള്‍ പ്രചാരണത്തിന്റെ ഭാഗമാകും. പൊതു ചര്‍ച്ചയും സമ്മേളനവും ലഘുലേഖ വിതരണവും സംഘടിപ്പിക്കും. തമിഴ്നാട്ടിലെ വൈദ്യ വിദ്യാര്‍ഥിനികളുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും വിനയ് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment